കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത; ആക്ഷൻ കമ്മിറ്റി പദ്ധതി പ്രദേശം സന്ദർശിച്ചു

മേപ്പാടി: കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാതയുടെ ടെണ്ടർ നടപടികൾ പൂർത്തീയാക്കിയതിനാൽ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മറിപ്പുഴ ഭാഗത്ത് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തകർ സന്ദർശനം നടത്തി. ആനക്കാം പൊയിൽ ഭാഗത്ത് സ്ഥലമെടുപ്പിൽ നഷ്ടപരിഹാരം ലഭിച്ചവരെ നേരിൽ കാണുകയും മറിപ്പുഴ ഭാഗത്തെ റോഡ് നിർമാണ പ്രവൃത്തികൾ വിലയിരുത്തുകയും ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ മുനീർ പള്ളിയാൽ, കൺവീനർ കെ പി .ഹൈദർ അലി, സി.രാഘവൻ, സി.കെ.ജംഷീർ, ടി.ആർ.പ്രമോദ്, കെ.പി. ഷെറീം, അനസ് ചെമ്പോത്തറ, ഒ.ടി.അഷറഫ്, എം.പി. രാജീവ്എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.