വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല

ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാക്കം കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്, ചെമ്പ്രപീക്ക് ട്രക്കിങ്, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ക്വാറികൾ അടച്ചിടണം, വിനോദ സഞ്ചാരത്തിന് നിയന്ത്രണം കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിർത്തിവെയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ…

Read More

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ എട്ടാം ബാച്ച് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2021ൽ പ്രവേശനം നേടിയ എട്ടാം ബാച്ചിലെ 75 ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു. ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെയും ചെയർമാനായ പത്മശ്രീ ഡോ. ആസാദ് മൂപ്പന്റെ സന്ദേശത്തോടെ ആരംഭിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു.   ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി…

Read More

ജില്ലയിൽ 06/06/2026, 07/06/2026 തിയതികളിൽ റെഡ് അലർട്ട്

വയനാട് ജില്ലയിൽ 06/06/2026, 07/06/2026 തിയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.   അടിയന്തര ഘട്ടങ്ങളിൽ വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ : 1077 ഫോൺ: 04936 204151  

Read More

പരിസ്ഥിതി ദിനാചരണം; വൃക്ഷത്തൈകൾ നട്ടു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എം എസ് എസ് തരുവണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊരുന്നന്നൂർ വില്ലേജ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. പ്രസിഡന്റ് പി.കെ.മുഹമ്മദ്,സെക്രട്ടറി ഇബ്രായി മാഷ്,ഉസ്മാൻ പള്ളിയാൽ, സ്പെഷൽ വില്ലേജ് ഓഫീസർ ശ്രീധരൻ,അനില,സിമി,വിനീഷ്,കദിയ എന്നിവർ പങ്കെടുത്തു.

Read More

ബിർസ മുണ്ട അൺ സങ്‌ ഹീറോ അവാർഡ് നേടി സുകു കണ്ടാമല.

പുൽപ്പള്ളി : തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി വി ഡി സതീശൻ ജൻ ജാതീയ ഗരിമ ഉത്സവ് 20026 ഉദ്ഘാടനം ചെയ്തു.   കെ എ തുളസി ( പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ) അധ്യക്ഷ സ്ഥാനം വഹിച്ച ചടങ്ങിലാണ് അവാർഡ് ലഭിച്ചത് .       മുള്ളുക്കുറുമ ഗോത്ര നൃത്ത പാരമ്പര്യവും ശാസ്ത്രീയ നൃത്തരൂപങ്ങളും ഒരുപോലെ നെഞ്ചിലേറ്റി, അവ വരും തലമുറകൾക്ക് പകർന്നുനൽകാൻ തന്റെ ജീവിതം സമർപ്പിച്ച…

Read More

പഴശ്ശിരാജ കോളേജിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.

പുല്‍പ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി ക്യാമ്പസിൽ വൃക്ഷതൈ നട്ടുപിടിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു. പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ പ്രൊഫ്. ഡോ. ദിലീപ് എം.ആറും കോളേജ് മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് എം ചേർന്ന് വൃക്ഷതൈ നട്ടുപിടിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.   പരിപാടിയുടെ ഏകോപനം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ വിമ്യ കെ.പി, ഡോ. സന്തോഷ് എന്നിവർ നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തുന്നതിനും ഹരിത ക്യാമ്പസ് ലക്ഷ്യമാക്കുന്നതിനുമായി വിവിധയിനം…

Read More

മണ്ണറിഞ്ഞ് അദ്ധ്വാനിക്കാൻ വിദ്യാർത്ഥികൾ പ്രാപ്‌തരാകുക: പത്മശ്രീ ചെറുവയൽ രാമൻ

പനമരം:ഓരോ കാമ്പസിലെയും, പരിസരത്തെയും തരിശുഭൂമി കണ്ടെത്തി ജൈവ പച്ചക്കറി കൃഷിയും , ഫലവൃക്ഷത്തോട്ടങ്ങളും നിർമ്മിക്കുകയും, മണ്ണറിഞ്ഞ് അദ്ധ്വാനിക്കാൻ വിദ്യാത്ഥികൾ പ്രാപ്തരാകുകയും ചെയ്യണമെന്ന് പത്മശ്രീ ചെറുവയൽ രാമൻ പറഞ്ഞു. പനമരം ബദറുൽ ഹുദാ കാമ്പസിൽ സംഘടിപ്പിച്ച ജെൻ ഗ്രീൻ പരിസ്ഥിതി ദിന പരിപാടി ഊഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ പ്രകൃതി സൗഹൃദ ജീവിത ശൈലി പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വി ആർ ജെൻ ഗ്രീൻ എന്ന പ്രമേയത്തിൽ വിപുലമായ ഹരിത പദ്ധതികൾക്കാണ് ക്യാമ്പസിൽ തുടക്കമായത്. പരിസ്ഥിതി സൗഹൃദ…

Read More

കുടുംബശ്രീ പുനർജ്വാല ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

കൽപ്പറ്റ: കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പുനർജ്വാല പദ്ധതിയുടെ ഭാഗമായി സിഡിഎസ് ചെയർപേഴ്സൺമാർക്കും ഉപജീവന ഉപസമിതി കൺവീനർമാർക്കും ഏകദിന പരിശീലനം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നിലവിൽ പ്രവർത്തിച്ചുവരുന്ന സൂക്ഷ്മ സംരംഭങ്ങളെ സമഗ്രമായി അവലോകനം ചെയ്ത്, പ്രവർത്തന ക്ഷമത കുറഞ്ഞതും, ഉപജീവന നിലവാരത്തിൽ മാത്രം തുടരുന്നതുമായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാനും, വളർച്ചസാധ്യതയുള്ള സംരംഭങ്ങളെ വിപുലീകരിച്ച് ഉയർന്ന വരുമാനത്തിലേക്ക് നയിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭങ്ങളെ മാതൃക വളർച്ചാധിഷ്ഠിത ബിസിനസ് സംരംഭങ്ങളായി ഉയർത്തുകയും…

Read More

സുൽത്താൻബത്തേരി നഗരസഭ ജൂൺ 5 ലോകപരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു

സുൽത്താൻബത്തേരി: സുൽത്താൻബത്തേരി നഗരസഭയും കൃഷിവകുപ്പും ചേർന്ന് ബീനാച്ചി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിന പ്രോഗ്രാം നഗരസഭ ചെയർപേഴ്സൺ റസീനഅബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സംഷാദ് അധ്യക്ഷത വഹിച്ചു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത്, കൗൺസിലർമാരായ ഷെർലി കൃഷ്ണൻ, നൗഷാദ് മംഗലശ്ശേരി, കെ സി യോഹന്നാൻ, രാധ ബാബു , കൃഷി ഓഫീസർ ഡോക്ടർ ഗോകുൽ കൃഷ്ണൻ ,പ്രധാന അധ്യാപിക സജ്‌ന,എസ് എം സി ചെയർമാൻ കൃഷ്ണകുമാർ, എന്നിവർ സംസാരിച്ചു.

Read More

ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനാചാരണം നടത്തി

കൽപ്പറ്റ: വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും, യൂണിറ്റുകളിലും ലോക പരിസ്‌ഥിതി ദിനാചാരണം നടത്തി. ജില്ലാ പോലീസ് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. അഡിഷണൽ എസ്.പി കെ.എസ്. ഷാജി, ഡി വൈ എസ്.പി മാരായ കെ.കെ. അബ്ദുൽ ഷെരീഫ് (സ്പെഷ്യൽ ബ്രാഞ്ച്), പി.സി. ചാക്കോ(ഡി.സി.ആർ.ബി ), മാനേജർ സാദിഖ് അലി, സോഷ്യൽ പോലീസിംഗ് ജില്ലാ അഡി. നോഡൽ…

Read More