കടക്കെണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു

തിരുനെല്ലി :തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറയിലെ എളമ്പിലാശ്ശേരി ഇ. എസ്.സുധാകരൻ ആണ് വിഷം കഴിച്ചതിന് ശേഷം വീട്ടിനകത്ത് തൂങ്ങി മരിച്ചത്.ഭാര്യ മീനാക്ഷിയുടെ മരണ ശേഷം തറവാട്ടിൽ തനിച്ചായിരുന്നു സുധാകരൻ്റെ താമസം. സ്ഥലത്തെ സഹകരണ ബാങ്കിൽ ഇയാൾക്ക് അഞ്ചരലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു. അതിൽ കാർഷികകടാശ്വാസത്തിൽ രണ്ടു ലക്ഷം രൂ പ എഴുതിത്തള്ളിയിരുന്നു. ബാക്കിയുളള മൂന്നര ലക്ഷം രൂപ ജനുവരിയിൽ അടയ്ക്കണമെന്നും തുക അടച്ചില്ലെങ്കിൽ വീണ്ടും അത് അഞ്ചര ലക്ഷം രൂപയായി മാറുമെന്നും ബാങ്ക് അധികൃതർ ഇദ്ദേഹത്തെ അറിയിച്ചിരുന്നു. ഈ തുക എങ്ങനെ അടയ്ക്കുമെന്നറിയാതെ മനോവിഷമത്തിലായിരുന്നു സുധാകരൻ. ഇതിനു പുറമെ സ്വകാര്യ വ്യക്തികളിൽ നിന്നും കടം മേടിച്ചതും തിരിച്ചു കൊടുക്കാനായിരുന്നു. ഈ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് മകൻ സത്യൻ പറയുന്നത്. മകൻ സത്യൻ നൂറ് മീറ്റർ അകലെ മറ്റൊരു വീട് വച്ചാണ് താമസം. സത്യനെ കൂടാതെ സുധാകരന് ഒരു മകൾ കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *