മാനന്തവാടി മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണം; ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടരുത്: യങ് ഡെമോക്രാറ്റ്സ്
മാനന്തവാടി: വയനാട്ടിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരുടെ കുറവ് മൂലം ശസ്ത്രക്രിയാ സംവിധാനങ്ങൾ പ്രതിസന്ധിയിലായിട്ടും സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ഒമ്പത് അനസ്തേഷ്യ ഡോക്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ അഞ്ച് പേർ മാത്രമാണുള്ളത്. ഇതിൽ രണ്ട് പേർ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. രണ്ട് ഡോക്ടർമാർ രണ്ട് മാസം മുമ്പും മറ്റ് രണ്ട് പേർ ഏതാനും ദിവസങ്ങൾക്ക് മുമ്പുമാണ്…
