വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സേഫ് വിതിൻ പ്രോജക്‌ട്: ഹാര്‍ട്ട് ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.

മാനന്തവാടി: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വയനാട് സോഷ്യല്‍ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്‌എസ്‌എസ്) നടപ്പിലാക്കുന്ന സേഫ് വിതിൻ പ്രോജക്ടിന്റെ ഭാഗമായി രൂപീകരിച്ച ‘ഹാർട്ട്’ ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഡബ്ല്യുഎസ്‌എസ്‌എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന ക്യാന്പ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ പി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ലഹരിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ബോധവത്കരണ ക്ലാസ് എടുത്തു. ഡബ്ല്യുഎസ്‌എസ്‌എസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തില്‍ അധ്യക്ഷത വഹിച്ചു….

Read More

ബസിന് വേഗത പോരെന്ന് പരാതി, കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് യുവാവ്; ഡ്രൈവർക്കും മർദനം

കെഎസ്ആർടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് യാത്രക്കാരൻ ഡ്രൈവറെ മർദിക്കുകയും വാഹനത്തിന്റെ ചില്ലടിച്ച് തകർക്കുകയും ചെയ്തു. താമരശ്ശേരി ചുരം രണ്ടാം വളവിൽ തിങ്കളാഴ്ച പുലർച്ചെ 1.30-നായിരുന്നു സംഭവം.   തൃശ്ശൂരിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായ പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ ആണ് അതിക്രമം കാണിച്ചത്. അക്രമത്തിൽ ബസിൻ്റെ മുൻഭാഗത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ് ലൈറ്റും തകർന്നു. ബസിലെയും മറ്റു വാഹനങ്ങളിലേയും യാത്രക്കാർ പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.   സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ…

Read More

ചെളിയിലൊരു കളി; കാൽപ്പന്തുകളിയുടെ ലഹരി പടർത്തി എം ജി എം ഫുട്ബോൾ ടീം

മാനന്തവാടി: കാൽപ്പന്തുകളിയുടെ ലഹരി പടർത്തി എം ജി എം ഫുട്ബോൾ ടീം ആവേശത്തോടെ വള്ളിയൂർക്കാവ് പാടത്ത് പോരാടി. ചെളി നിറഞ്ഞ വയലിൽ മഴയത്തും ഫുട്ബോൾ ആവേശത്തിലായിരുന്നു എം ജി എമ്മിലെ കുട്ടികളും അധ്യാപകരും. ചെളിയും വെള്ളവും നിറഞ്ഞ വയൽ ഫുട്ബോൾ കളിക്കാരുടെ ആവേശമായി. കഴിഞ്ഞവർഷവും ചെളി എന്ന പേരിൽ മഡ് ഫുട്ബോൾ മത്സരം നടത്തുകയുണ്ടായി. മണ്ണിനെ അറിഞ്ഞ്, മണ്ണിൽ കുളിച്ച്, മണ്ണിൽ കളിച്ച് മണ്ണിന്റെ മഹത്വം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ മഡ് ഫുട്ബോൾ നടത്തിയത് നിരവധി…

Read More

ദളിത് യുവതിക്കെതിരെ ജാതി അധിക്ഷേപം; കോൺഗ്രസിന്റെ മൗനം അപഹാസ്യം: സി.പി.ഐ.(എം)

മുള്ളൻകൊല്ലി: മഹിള കോൺഗ്രസ്സ് നേതാവായ ദളിത് യുവതിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടിനെതിരെ പോലീസ് കേസെടുത്തിട്ടും ഡി.സി.സി പ്രസിഡണ്ടുൾപ്പടെയുള്ള കോൺഗ്രസ് നേതൃത്വം വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിക്കുന്നത് അപഹാസ്യമാണന്ന് സി.പി.ഐ.(എം) മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മഹിള കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് നയിച്ച ജാഥയെ സ്വീകരിക്കാനത്തിയ ദളിത് കോൺഗ്രസ് നേതാവായ യുവതിയെയാണ് ജാതി അധിക്ഷേപം നടത്തി അപമാനിച്ച് വേദിയിൽ നിന്നും ഇറക്കിവിട്ടത്. ഇത് സംബന്ധിച്ച് യുവതി പോലീസിൽ പരാതി നൽകിയങ്കിലും കോൺഗ്രസ് നേതൃത്വം…

Read More

മാളവിക വി.എസ്. എസ്.എസ്.എൽ.സി.യിൽ ഫുൾ എ+; കലക്ടർക്ക് നൽകിയ ഉറപ്പ് പാലിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി സർക്കാർ സർവ്വജന ഹൈസ്കൂളിലെ ഗോത്ര വിദ്യാർത്ഥിനി മാളവിക വി.എസ്. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ+ ഗ്രേഡ് നേടി മികവ് തെളിയിച്ചു. എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിന് മാളവിക നൽകിയ “പരീക്ഷയിൽ മികച്ച ഫലം നേടാനുള്ള” ഉറപ്പ് ഈ വിജയത്തോടെ നിറവേറ്റി. ബത്തേരി നഗരസഭയുടെ ഗോത്ര വിദ്യാർത്ഥി ഉന്നമന പദ്ധതിയായ “ഫ്ലൈ ഹൈ” യുടെ ഭാഗമായി സംഘടിപ്പിച്ച പഠനയാത്രയിൽ എറണാകുളത്ത് വെച്ചാണ് മാളവിക കലക്ടറുമായി സംവദിച്ചത്. ഈ പദ്ധതിയിൽ നിന്ന് ലഭിച്ച…

Read More

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് മുതല്‍ എസ്റ്റേറ്റില്‍ പ്രതിഷേധിക്കുവാന്‍ ആണ് തീരുമാനം. തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം അനുവദിക്കാത്തതിലാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നത്. ആനുകൂല്യ ഇനത്തില്‍ 11 കോടിക്ക് മുകളില്‍ മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസ്സപ്പെടുത്തി ആകില്ല പ്രതിഷേധം എന്നും സംഘടനകള്‍ വ്യക്തമാക്കുന്നു. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിനകത്ത് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക എന്ന നിലയിലേക്കാണ് സംഘടന നീങ്ങുന്നത്….

Read More

കഞ്ചാവ് കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ അമ്മയും മകനും ചേർന്ന് വെട്ടി പരിക്കേൽപിച്ചു

കഞ്ചാവ് കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ അമ്മയും മകനും ചേർന്ന് വെട്ടി പരിക്കേൽപിച്ചു. പ്രതിയെ പിടിക്കാൻ എത്തിയ പൊലീസുകാർക്ക് കോഴിക്കോട് കാരശ്ശേരി വലിയ പറമ്പിൽ വെച്ച് വെട്ടേറ്റു. വയനാട് എസ് പിയുടെ സ്ക്വഡ് അംഗങ്ങളായ ശാലു , നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വയനാട് കൽപ്പറ്റയിൽനിന്നും മോഷണം പോയ കാർ മോഷണ കേസിലെ പ്രതിയായ കാരശ്ശേരി വലിയ പറമ്പ് സദേശി അർഷാദും ഉമ്മയുമാണ് പൊലീസുകാരെ വെട്ടിപരിക്കേൽപ്പിച്ചത്. പ്രതിയുടെ കോഴിക്കോട് കാരശ്ശേരിയിലെ വീട്ടിൽ വെച്ചാണ് പൊലീസുകാരെ ആക്രമിച്ചത്. രണ്ടു പേരുടെയും…

Read More

അരങ്ങേറ്റവും അനുമോദനവും സംഘടിപ്പിച്ചു

നിരവിൽപുഴ: അഞ്ജലി നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ കുഞ്ഞോം എ യു പി സ്കൂൾ അങ്കണ ത്തിൽ സംഘടിപ്പിച്ച നൃത്ത വിദ്യാർത്ഥികൾവേണ്ടിയുള്ള അരങ്ങേറ്റവും അനുമോദനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് അംഗം ഗണേഷ് കെ. വി അധ്യക്ഷത വഹിച്ചു.മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രമ്യ താരേഷ്,രക്ഷാധികാരി ഷാജൻ ജോസ്, ചന്ദ്രശേഖരൻ കെ.പി,ഷീബ തോമസ്,ബിജോയ്‌ കെ.ജെ,ജോൺസൺ പുല്പള്ളി, നന്ദന ജയകുമാർ,രേഷ്മ ബാബു, അനീഷ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

ആര്‍എസ്‌എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല: ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു

ആര്‍എസ്‌എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല: ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു ആർഎസ്‌എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു. ആർഎസ്‌എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ എല്ലാ ജനാധിപത്യ വിമർശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ്. എംബുരാൻ സിനിമയ്ക്കെതിരായ നീക്കവും അതിൻ്റെ നിർമ്മാതാവിനെ ഇഡിയെ വിട്ട് ഭീഷണി പ്പെടുത്തിയതും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതും ഇതിൻ്റെ ഭാഗമായാണ്. മോദിയും അമിത്ഷായും ആസൂത്രണം…

Read More