വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ: നവംബർ 16, 17, 18 തീയതികളിൽ കൽപ്പറ്റ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂൾ അധ്യാപകനായ മുഹമ്മദ് റൗഫ് തയ്യാറാക്കിയ ലോഗോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ്, സ്കൂൾ പിടിഎ പ്രസിഡന്റ് ഷാജി തദ്ദേവൂസിന് നൽകി പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ, പബ്ലിസിറ്റി കൺവീനർ ഇ. മുസ്തഫ മാസ്റ്റർ, സന്ദീപ്, അജികുമാർ വി.കെ., അബൂബക്കർ, ഷീല തുടങ്ങിയവർ…

Read More

ബത്തേരി ഉപജില്ലാ കലോത്സവം: അവലോകനയോഗം ചേർന്നു

പുൽപ്പള്ളി: നവംബർ 11, 12, 13 തീയതികളിൽ പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ബത്തേരി ഉപജില്ലാ കലോത്സവത്തിന്റെ അവലോകനയോഗം ചേർന്നു. ഫിനാൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കലോത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളും വരവ്-ചെലവ് കണക്കുകളും വിശദമായി ചർച്ച ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഹേഷ്, സ്കൂൾ പ്രിൻസിപ്പാൾ കെ.എസ്….

Read More

ദ്വാരക എ.യു.പി സ്കൂളിൽ ടോയ്‌ലറ്റ് ബ്ലോക്കും കിണർ സംരക്ഷണ ഭിത്തിയും ഉദ്ഘാടനം ചെയ്തു

ദ്വാരക എ.യു.പി സ്കൂളിൽ എടവക ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെയും കിണർ സംരക്ഷണ ഭിത്തിയുടെയും ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലബാലൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത അസോസിയേറ്റ് കോർപ്പറേറ്റ് മാനേജർ റവ. ഫാദർ റോബിൻ പടിഞ്ഞാറയിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ. ഫാദർ മാത്യു മലയിൽ, എച്ച്.എം….

Read More

സംസ്ഥാന കായികമേള: താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു.

സംസ്ഥാന കായികമേള: താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു. സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്ന ജില്ലയിലെ കായിക താരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ജേഴ്സി നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനി സിത്താര ഷാഫിക്ക് ജേഴ്സി കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.

Read More

ബി.എസ്.സി. നഴ്സിംഗിന് 100 സീറ്റുകളുമായി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്

മേപ്പാടി: ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ബി.എസ്.സി. നഴ്സിംഗ് കോഴ്സിന്റെ വാർഷിക പ്രവേശന ശേഷി 100 സീറ്റുകളായി വർധിപ്പിച്ചു. 2026–27 അധ്യയന വർഷം മുതൽ 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിനുള്ള അനുമതിയാണ് ഇതോടെ കോളേജ് കൈവരിച്ചത്. കേരള സർക്കാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS), കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (KNMC), ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC) എന്നിവയിൽനിന്നും ആവശ്യമായ അനുമതികളും അംഗീകാരങ്ങളും ലഭിച്ചതോടെയാണ് സീറ്റുകളുടെ എണ്ണം 85 ൽ നിന്നും 100…

Read More

ഹോപ്പ് പ്രൊജക്ടിന്റെ ‘പ്രതീക്ഷോത്സവം’ സംഘടിപ്പിച്ചു.

കല്‍പ്പറ്റ: 10, 12 ക്ലാസുകളില്‍ പരാജയപ്പെട്ട കുട്ടികള്‍ക്കും, പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്കും തുടര്‍പഠനം നടത്തുന്നതിനുള്ള കേരളാ പോലീസിന്റെ സോഷ്യല്‍ പോലീസിങ് ഡിവിഷന്റെ കീഴിലുള്ള പദ്ധതിയായ ഹോപ്പിന്റെ ഭാഗമായി ‘പ്രതീക്ഷോത്സവം’ സംഘടിപ്പിച്ചു. ഹോപ്പ് പ്രൊക്ടിലേക്ക് പുതുതായെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വരവേല്‍പ്പ് നല്‍കുകയും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഉന്നത വിജയികളെ ആദരിച്ചു. മാനന്തവാടി എ.എസ്.പി ബി. കാര്‍ത്തിക് ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ എ.ഡി.എന്‍.ഒ എന്‍.കെ. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.   ജില്ലയില്‍ ആറു സെന്ററുകളിലായി(കല്‍പ്പറ്റ,…

Read More

അച്ചടക്കത്തിന്റെ ചുവടുവെപ്പുകള്‍; മാനന്തവാടിയില്‍ എസ്.പി.സി സംയുക്ത പാസിംഗ് ഔട്ട് പരേഡ്

അച്ചടക്കത്തിന്റെ ചുവടുവെപ്പുകള്‍; മാനന്തവാടിയില്‍ എസ്.പി.സി സംയുക്ത പാസിംഗ് ഔട്ട് പരേഡ് – എട്ട് സ്‌കൂളുകളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത് മാനന്തവാടി: ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി പുതുതലമുറയെ വാര്‍ത്തെടുക്കുന്ന വലിയ പ്രസ്ഥാനമാണ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയെന്ന് മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍. ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയില്‍ നടന്ന മാനന്തവാടി പോലീസ് സബ് ഡിവിഷനിലെ എട്ട് സ്‌ക്കൂളുകളില്‍ നിന്നുള്ള കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അവര്‍. മാനന്തവാടി എ.എസ്.പി ബി….

Read More

കൽപ്പറ്റ ഗവ. ഐ.ടി.ഐയിൽ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: ലഹരിമുക്ത ഭാരതമെന്ന ലക്ഷ്യവുമായി കൽപ്പറ്റ ഗവൺമെന്റ് ഐ.ടി.ഐയിൽ ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്’ (Nasha Mukt Yuva for Vikasit Bharath) ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യുവതലമുറയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലർത്തുക, ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ പി.ആർ.ജയൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.രജീഷ് സ്വാഗതം ആശംസിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം “മയങ്ങില്ല…

Read More

എസ്പിജി മീറ്റിംഗ് സംഘടിപ്പിച്ചു

കമ്പളക്കാട് ജി.യു.പി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ സമിതിയുടെ മീറ്റിംഗ് നടന്നു. എസ്.എം.സി (SMC) ചെയർമാൻ ശ്രീ. ഷമീർ കെ. പി. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കമ്പളക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീമതി. ലയമോൾ സി. കെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എ.എസ്.ഐ ശ്രീ. വിജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. വി. കെ., പി.ടി.എ അംഗം ശ്രീ. നഈം സി. എ. എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും സമഗ്രമായ അക്കാദമിക് പുരോഗതിയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച യോഗത്തിൽ…

Read More

1800 കുരുന്നുകൾക്ക് സ്നേഹത്തിന്റെ അന്നമൊരുക്കുന്ന കാവൽക്കാർ; പാചകത്തൊഴിലാളികളെ ആദരിച്ചു

ബത്തേരി: ആയിരത്തിലേറെ വരുന്ന കുരുന്നുകൾക്ക് ദിവസവും സ്നേഹത്തോടും കരുതലോടും കൂടി ഭക്ഷണമൊരുക്കുന്ന പാചകത്തൊഴിലാളികളെ അന്താരാഷ്ട്ര ഷെഫ് ഡേയുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. അസംപ്ഷൻ എ.യു.പി സ്കൂളിലെ പി.ടി.എയുടെ നേതൃത്വത്തിലാണ് നിസ്വാർഥ സേവനം കാഴ്ചവെക്കുന്ന ഈ വനിതകൾക്കായി പ്രത്യേക ആദരവ് ഒരുക്കിയത്. ദീർഘകാലമായി വിദ്യാലയത്തിലെ കുട്ടികളുടെ വിശപ്പകറ്റുന്ന 33 വർഷത്തെ സേവന പാരമ്പര്യമുള്ള റംല പി., 31 വർഷമായി സേവനമനുഷ്ഠിക്കുന്ന സഫിയ പി., 30 വർഷത്തെ സേവനവുമായി സീനത്ത്, 10 വർഷത്തെ സേവനവുമായി നസീമ എന്നിവരെ ചടങ്ങിൽ…

Read More