ഇനി ഒരു മൂർഖനെയും പേടിക്കണ്ടാ, വരുന്നു, സൂപ്പർ ആന്റി വെനം

ന്യൂഡൽഹി ∙ എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹായത്തോടെയാണ് ഈ ആന്റിവെനം വികസിപ്പിച്ചത്. നിലവിൽ എല്ലാ മൂർഖൻ പാമ്പുകളുടെയും വിഷം പ്രതിരോധിക്കുന്ന ആന്റിവെനം ഇല്ല.   സ്പെക്ടക്ൾഡ് കോബ്ര, മോണോക്ൾഡ് കോബ്ര, കിങ് കോബ്ര തുടങ്ങിയ ഇനം മൂർഖൻ പാമ്പുകളുടെ വിഷത്തെ തടയാൻ ഈ ആന്റിവെനം ശേഷിയുള്ളതാണ്. എലികളിൽ നടത്തിയ 3 ഘട്ട പരീക്ഷണങ്ങളും വിജയിച്ചു….

Read More

പ്രളയജലത്തോടൊപ്പം അജ്ഞാത മത്സ്യങ്ങളും: കഴിക്കരുതെന്ന് മുന്നറിയിപ്പ്; ബിഹാറിൽ ജാഗ്രത

ബഗഹ: നേപ്പാൾ പ്രളയത്തെ തുടർന്ന് ബിഹാറിലെ ഗന്ധക് നദി ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് തിരിച്ചറിയാൻ കഴിയാത്ത അപൂർവ്വ ഇനം മത്സ്യങ്ങൾ ഒഴുകിയെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ എത്തിയ മത്സ്യങ്ങൾ ഭക്ഷിച്ച ചിലർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി റിപ്പോർട്ടുകൾ വന്നു. ഇതോടെ അജ്ഞാത മത്സ്യങ്ങൾ കഴിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബിഹാർ മൃഗസംരക്ഷണ-ക്ഷീര-മത്സ്യവകുപ്പ്.   പ്രളയജലത്തിൽനിന്ന് ലഭിക്കുന്നതോ ഇനമേതാണെന്ന് തിരിച്ചറിയാൻ കഴിയാത്തതോ ആയ മത്സ്യങ്ങളെ പിടിക്കാനോ വിൽക്കാനോ കഴിക്കാനോ പാടില്ല എന്ന് അധികൃതർ നിർദേശം നൽകി. പ്രളയജലത്തിൽ കഴിഞ്ഞ മത്സ്യങ്ങൾ മാലിന്യങ്ങളുമായും ജീർണിച്ച…

Read More

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വില 2,747 രൂപ 50 പൈസയും മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916 രൂപ 50 പൈസയുമായി. കൊച്ചിയിൽ ഒരു സിലിണ്ടറിന് ഇനി 2,783 രൂപ 50 പൈസ നൽകണം. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കും നേരിയ അയവ് വന്നതിനെ തുടർന്ന് നേരത്തെ കുറച്ച…

Read More

‘ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം

ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജർ ധ്യാൻ ചന്ദിൻ്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്ത് ദേശീയ കായിക ദിനമായി ആചരിക്കാൻ തുടങ്ങിയത്. 1928, 1932, 1936 വർഷങ്ങളിലെ ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് തുടർച്ചയായി മൂന്ന് സ്വർണ്ണ മെഡലുകൾ നേടിക്കൊടുത്തതിൽ ധ്യാൻ ചന്ദിന് നിർണായക പങ്കാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നാനൂറിലധികം ഗോളുകൾ നേടിയ ധ്യാൻ ചന്ദ് ലോക കായികരംഗത്തു…

Read More

നേപ്പാൾ ദുരന്തത്തിൽ ശശി തരൂരിന്റെ ഞെട്ടിക്കുന്ന അനുഭവം; മിന്നൽ പ്രളയമുണ്ടായത് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെ

ന്യൂഡൽഹി: നേപ്പാളിലെ തകർത്ത മിന്നൽ പ്രളയത്തിൽ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മിന്നൽ പ്രളയമുണ്ടായ സമയത്ത് താൻ കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് പറഞ്ഞു. കാഠ്മണ്ഡുവിൽ എത്തിച്ചേർന്ന ശേഷമാണ് പ്രകൃതിദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തി താൻ അറിയുന്നതെന്നും, മരണസംഖ്യ 360 കടന്നതായും രണ്ടായിരത്തിലധികം ആളുകളെ കാണാതായതായും കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ദുരന്തബാധിതരായ നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായങ്ങളെയും ശശി തരൂർ പൂർണ്ണമായും പിന്തുണച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ…

Read More

ഓണം സ്പെഷ്യൽ ഡ്രൈവ്; സംയുക്ത യോഗം നടത്തി.

ഓണം സ്പെഷ്യൽ ഡ്രൈവ്; സംയുക്ത യോഗം നടത്തി. മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത പരിശോധനകൾ നടത്തുന്നതിനും യോഗത്തിൽ ധാരണയായി – വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ ജെ ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , ചാമരാജനഗർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി….

Read More

കേന്ദ്രം വയനാടിനെ അവഗണിക്കുന്നു: രാഷ്ട്രീയ യുവജനതാദൾ

കൽപറ്റ: ഓരോ വർഷവും രണ്ടുകോടി തൊഴിൽ നൽകുമെന്നാണ് അധികാരത്തിലേറുമ്പോൾ മോദി സർക്കാർ രാജ്യത്തെ യുവജനങ്ങളോട് പ്രഖ്യാപിച്ചത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ 11 വർഷം പിന്നിടുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞവർഷം വയനാട്ടിൽ മുണ്ടക്കൈ ചൂരൽമലയിൽ നടന്ന പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലും പുനരധിവാസം അടക്കമുള്ള കാര്യങ്ങളിലും സംസ്ഥാന സർക്കാരിനോടും ജനങ്ങളോടും രാഷ്ട്രീയ വിവേചനമാണ് കേന്ദ്രം പുലർത്തുന്നത്. വയനാട് നേരിടുന്ന രൂക്ഷമായ വന്യമൃഗ ശല്യത്തിനും കാർഷിക മേഖലയിലെ പ്രതിസന്ധിക്കും ബദൽ റോഡ് വിഷയത്തിൽ വനഭൂമി വിട്ടുനിൽക്കുന്നതിൽ…

Read More

മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി. പി. പി. മേനോൻ സ്വർണ്ണ മെഡൽ ഡോ. ജസ്റ്റി ജോസഫിന്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി. പി. പി. മേനോൻ സ്വർണ്ണ മെഡൽ വയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി. ഇൻഡോറിൽ റിസർച്ച് അസിസ്റ്റൻ്റായി ജോലി ചെയ്ത് വരുന്നു. വടുവൻചാൽ കോട്ടൂരിലെ കർഷകനായ മുടകര – എം. പി. ജോസഫിൻ്റേയും സുൽത്താൻബത്തേരി സെൻ്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി അധ്യാപിക എ.എം. ശോശാമ്മയുടേയും മകളാണ്. ഏക സഹോദരൻ ക്രിസ്റ്റി ജോസഫ് ( ഡേറ്റ…

Read More

മംഗളൂരിൽ ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്നത് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ്

മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്നത് വയനാട് പുല്‍പ്പള്ളി മൂച്ചീക്കാടന്‍ കുഞ്ഞീതിന്റെ മകന്‍ അഷ്‌റഫിനെ. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തില്‍ 15 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ തുടങ്ങിയവരാണ് അറസ്റ്റിലായവര്‍. മംഗളൂരു കുടുപ്പുവിലെ ഹിന്ദുത്വ ക്ലബ്ബായ ‘സാമ്രാട്ട് ഗയ്‌സി’ലെ…

Read More

ദേശീയ മാസ്റ്റേഴ്‌സ് കായികമേളയിൽ സ്വർണം നേടി പി. അജ്മൽ.

കൽപ്പറ്റ: ഹിമാചൽ പ്രദേശിൽ വച്ചു നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് കായികമേളയിൽ കേരളത്തിനുവേണ്ടി 400 മീറ്റർ ഹർഡിൽസിലും ട്രിപ്പിൾ ജമ്പിലും സ്വർണം നേടി പി. അജ്മൽ പോലീസിന്റെ യശസ്സുയർത്തി. കേരള പോലീസിന് വേണ്ടി അഞ്ചു തവണ ദേശീയ പോലീസ് കായികമേളയിൽ പങ്കെടുത്ത അജ്മൽ വയനാട് വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസറാണ്. കണിയാമ്പറ്റ മില്ല്മുക്ക് സ്വദേശിയാണ് അജ്മൽ

Read More