ഓപ്പറേഷന്‍ തൂഫാന്‍: 15266 പേര്‍ അറസ്റ്റില്‍, കേസുകളുടെ എണ്ണം 14141ആയി

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15266 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 177 കേസുകളിലായി 196 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 14141 ആയി. ഇതുവരെ 28646.824 ഗ്രാം എം.ഡി.എം.എയും 1915.426 കി.ഗ്രാം കഞ്ചാവും 469.410 ഗ്രാം ചരസും പിടിച്ചെടുത്തിട്ടുണ്ട്.   കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 60 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി…

Read More

വയനാട്ടിലെ ആദ്യ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ പ്രഖ്യാപിച്ചു

മേപ്പാടി: വയനാട് ജില്ലയെ സംസ്ഥാനത്തെ ആദ്യ ഇ – മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീറിന് കൈമാറി. ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശാസ്ത്രീയ ശേഖരണവും സംസ്കരണവും പുനരുപയോഗവും ഉറപ്പാക്കി പരിസ്ഥിതി സൗഹൃദ ക്യാമ്പസ് സംസ്കാരം വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികളിലും ജീവനക്കാരിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും സംരംഭം…

Read More

ചൂരൽമല പുനരധിവാസ പദ്ധതി കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ രണ്ടാംഘട്ട നറുക്കെടുപ്പ് നാളെ

കൽപ്പറ്റ ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനായുള്ള രണ്ടാംഘട്ട നറുക്കെടുപ്പ് മേപ്പാടി MSA ഓഡിറ്റോറിയത്തിൽ വെച്ച് നാളെ (ശനിയാഴ്ച, 31 ഒക്ടോബർ 2026) രാവിലെ 10 മണി മുതൽ നടക്കുന്നു. നറുക്കെടുപ്പിൽ പങ്കെടുക്കേണ്ട ഗുണഭോക്താക്കൾ താഴെ പറയുന്ന രേഖകൾ കൈവശം കരുതാൻ അഭ്യർത്ഥിക്കുന്നു. 1. റേഷൻ കാർഡ് 2. ആധാർ കാർഡ് 3. പാസ്‌പോർട്ട് സൈസ് ഫോട്ടോ 4. പാൻ കാർഡ് (ഉണ്ടെങ്കിൽ) എല്ലാ ഗുണഭോക്താക്കളും കൃത്യസമയത്ത് ആവശ്യമായ രേഖകളുമായി എത്തിച്ചേരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

Read More

പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

കൽപ്പറ്റ: ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്കായി Basic Life Support പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്കായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) ആഭിമുഖ്യത്തിൽ Basic Life Support (BLS) എന്ന വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഡോ. രാജേഷ് കുമാർ എം.പി (Wayanad District Chairman, IMA), ഡോ. സുഷമ പി.എസ് (NCD Nodal Officer, Wayanad), കൃഷ്ണകുമാർ എം.പി (BSN, AHA Instructor, Johns Hopkins Medicine, Maryland,…

Read More

‘നേർവഴി’ വിമുക്തി സെമിനാർ സംഘടിപ്പിച്ചു

ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി വിമുക്തി മിഷന്റെ നേതൃത്വത്തിൽ ‘നേർവഴി’ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം വിഷയാവതരണം നടത്തി വിദ്യാർത്ഥികളുമായി സംവദിച്ചു. ലോക സമ്പാദ്യ ദിനത്തിൽ ചേർന്ന ഒത്തുചേരലിൽ, പണത്തേക്കാൾ ഒരാൾ സൂക്ഷിച്ചുവെക്കേണ്ട ഏറ്റവും വലിയ സമ്പാദ്യം സ്വന്തം ആരോഗ്യവും ജീവിതവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മൊബൈൽ ഫോൺ അമിതോപയോഗത്തിൽ നിന്നും തെറ്റായ ലഹരി കൂട്ടുകെട്ടുകളിൽ നിന്നും അകന്നുനിന്ന് കായിക-സർഗ്ഗാത്മക മേഖലകളിൽ കഴിവ് തെളിയിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം…

Read More

പോലീസ് സേവനത്തിന് ശേഷം വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ്  നൽകി.

ദീർഘകാലത്തെ സ്തുത്യർഹമായ പോലീസ് സേവനത്തിന് ശേഷം ഈ മാസം 31ന് വിരമിക്കുന്ന വയനാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ എം. നൗഷാദ്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ (ഡി.സി.ആർ.ബി) സബ് ഇൻസ്പെക്ടർ ഇ.ഡി. മനോജ് എന്നിവർക്ക് യാത്രയയപ്പ് നൽകി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റികളും വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും സംയുക്തമായാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവ…

Read More

സിഡിഎസ് ബാലസഭ കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിങ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട സി ഡി എസിൽ എഡിഎസ് സാമൂഹ്യ ഉപസമിതി കൺവീനർ മാർക്ക് ബാലസഭകപ്പാസിറ്റി ട്രെയിനിങ് സംഘടിപ്പിച്ചു മുദ്രാ ഗീതത്തോട് കൂടി ആരംഭിച്ച ട്രെയിനിങ് ഉദ്ഘാടനം സിഡിഎസ് ചെയർപേഴ്സൺ സക്കി ന എം നിർവഹിച്ചു വൈസ് ചെയർപേഴ്സൺ അധ്യക്ഷയായിരുന്നു സംസ്ഥാന ബാലസഭാ റിസോഴ്സ് പേഴ്സൺ പവിത്രൻ മാഷ് ക്ലാസ് എടുത്തു സി ഡി എസ് ബാലസഭ ആർ പി നീതു സ്വാഗതം പറഞ്ഞ പരിപാടിയിൽ ബ്ലോക്ക് കോഡിനേറ്റർ പ്രീത സിഡിഎസ് അക്കൗണ്ടന്റ് ആതിര സപ്പോർട്ട് ടീം അംഗങ്ങൾ…

Read More

വയനാട് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയിലേക്ക്

വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഇ-മാലിന്യമുക്ത പ്രഖ്യാപനം നടത്തി. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങളിൽ ഇ-മാലിന്യ ശേഖരണവും ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയത്.   മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന നേട്ടം തൊണ്ടർനാട് സ്വന്തമാക്കി. രണ്ട് ഘട്ടങ്ങളിലായി 1,686.75 കിലോഗ്രാം ഇ-മാലിന്യം ശേഖരിച്ചാണ് നേട്ടം കൈവരിച്ചത്. ഒന്നാംഘട്ടത്തിൽ 102.75 കിലോഗ്രാമും രണ്ടാംഘട്ടത്തിൽ 1,584 കിലോഗ്രാമും ശേഖരിച്ചു….

Read More

പ്ലാന്റ് ജീനോം സേവിയർ ദേശീയ പുരസ്‌കാരം ശ്രീ. സൂരജിന്

നൂൽപ്പുഴ : ഗ്രാമപഞ്ചായത്തിലെ മാതമംഗലം, ചിറക്കമ്പം സ്വദേശിയായ ശ്രീ. സൂരജിന് ദേശീയ പുരസ്‌കാരം. കാർഷിക വിളകളുടെ ജനിതക വൈവിധ്യവും അപൂർവമായ വിത്തിനങ്ങളും സംരക്ഷിക്കുന്ന കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള PPV&FRA നൽകുന്ന ദേശീയ പുരസ്‌കാരമാണ് പ്ലാന്റ് ജീനോം സേവിയർ അവാർഡ്. രാഷ്ട്രപതി സമ്മാനിക്കുന്ന ഈ പുരസ്‌കാരം രാജ്യത്തെ കാർഷിക മേഖലയിൽ ലഭിക്കുന്ന അഭിമാനകരമായ അംഗീകാരങ്ങളിലൊന്നാണ്.   വിവിധയിനം പച്ചക്കറികളുടെയും മറ്റു വിളകളുടെയും വിത്തുകൾ ശേഖരിച്ച് സംരക്ഷിക്കുകയും അവയുടെ വൈവിധ്യം നിലനിർത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് ശ്രീ സൂരജിന് ഈ…

Read More

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നരിക്കുനി, കല്ലഞ്ഞി മാട്ടുമ്മല്‍, ഇ.കെ. മുഹമ്മദ് അനസ്(29)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേര്‍ന്ന് പിടികൂടിയത്.  ലക്കിടിയില്‍ നടത്തിയ പരിശോധനയിലാണ് 0.25 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്.

Read More