പരിസ്ഥിതി ലോല വിജ്ഞാപനം നടപ്പാക്കരുതെന്ന് കേരള കോൺഗ്രസ്.
വയനാട് ജില്ലയിലെ 13 വില്ലേജുകളെയാണ് പരിസ്ഥിതി ലോല പ്രഖ്യാപനം സാരമായി ബാധിക്കുന്നത്. മുൻപ് കർഷകരുടെ പ്രക്ഷോഭത്തെ തുടർന്ന് നടപ്പാക്കാതിരുന്ന ഇ…
വയനാട് ജില്ലയിലെ 13 വില്ലേജുകളെയാണ് പരിസ്ഥിതി ലോല പ്രഖ്യാപനം സാരമായി ബാധിക്കുന്നത്. മുൻപ് കർഷകരുടെ പ്രക്ഷോഭത്തെ തുടർന്ന് നടപ്പാക്കാതിരുന്ന ഇ എസ് എ ഇപ്പോൾ നടപ്പാക്കാൻ ഒരുങ്ങുന്നതിനെ ചെറുത്തു തോൽപ്പിക്കുമെന്ന് കല്പറ്റയിൽ ചേർന്ന കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനമെടുത്തു. ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് ആണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതും എന്നും മൂന്നുമാസം എന്നത് ഒരു സർക്കാരിനെ വിലയിരുത്താനുള്ള സമയമല്ലെങ്കിലും നൂറു ദിവസം കൊണ്ട് ഒട്ടേറെ ജനപ്രിയ പദ്ധതികൾ ആരംഭിക്കാൻ യു.ഡി.എഫ് സർക്കാരിനായെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത…
ബത്തേരി: ബത്തേരി പോലീസ് സ്റ്റേഷന് പരിസരത്തെ തൊണ്ടിമുതല്‍ റൂമില്‍ സൂക്ഷിച്ച ഏഴ് ചാക്ക് ഹാന്‍സ് മോഷ്ടിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ‘ഗ്രേഡ് സബിത് ആണ് ഹാന്‍സ് മോഷ്ടിച്ചത്. മുട്ടില്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ ഇട്ടു. ജൂലൈ 19 ന് അര്‍ധരാത്രിയിലായിരുന്നു സംഭവം. ഇയാളാണ് ഹാന്‍സ് ചാക്കുകള്‍ കടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളുടെയും മറ്റും പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ 10ന് മോഷണവിവരം പുറത്തിറഞ്ഞതുമുതല് ഒളിവിലുള്ള സബിതിനെതിരേ വകുപ്പുതല നടപടിക്ക് ഡിവൈഎസ്പിക്ക് സ്റ്റേഷന്…
കൽപ്പറ്റ : വയനാട് വികസനസമിതി യുടെ നേതൃത്വത്തിൽ വിവരാവകാശ കൂട്ടായ്മ സംഘടിപ്പിച്ചു.കൽപ്പറ്റ നഗരസഭാ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഡോ: പി.ലക്ഷ്മണൻ, അഡ്വ. ജവഹർ മാനന്തവാടി ക്ലാസെടുത്തു. വയനാട് വികസമിതി ചെയർമാൻ രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി പിപി ഷൈജൽ,വി.പി വർക്കി, സ്വതന്ത്ര ടീച്ചർ,സിപി റഫീസ്, നിസാർ പള്ളിമുക്ക്, ഷഫീർ റവുത്തർ എന്നിവർ സംസാരിച്ചു.
മാനന്തവാടി പെരുവകയിലെ ആന്നീസ് അഗതി അനാഥ മന്ദിരത്തിൽ വച്ചു പുസ്തകപ്രകാശനവും സ്നേഹവിരുന്നും നടത്തി,മാനന്തവാടി എരുമത്തെരുവിലെ A2 RESTAURANT ഉം വയനാട് മണിനാദം മ്യൂസിക് ബാൻഡും ചേർന്നൊരുക്കിയ സ്നേഹവിരുന്നിൽ വയനാടൻ മാണി,ജെസ്സി എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി, ജാഷി വയനാടിന്റെ “പോസ്റ്റ്മാർട്ടം ചെയ്യാത്ത സത്യങ്ങൾ ”എന്ന നോവൽ അനാഥമന്ദിരത്തിൽ വച്ചു സിസ്റ്റർ നിഷ സിസ്റ്റർ ജെസ്സി എന്നിവർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു
കൊച്ചി: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (13/09/2026) താപനില സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. *ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.* * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * ദാഹമില്ലെങ്കിലും…
കൽപറ്റ:വയനാട് മെഡിക്കൽ കോളേജ് മടക്കിമല ദാന ഭൂമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ പഞ്ചായത്തുകൾ oകേന്ദ്രീകരിച്ച് പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിക്കും. ബന്ധപ്പെട്ട അധികാരികൾക്ക് വയനാടൻ ജനതയുടെ കൈയ്യൊപ്പ് പതിഞ്ഞ ഭീമ ഹരജി സമ്മർപ്പിക്കുന്നതിന് മുന്നോടിയായാണ് ഒപ്പു ശേഖരങ്ങൾ നടത്തുന്നത്. സിഗ്നേച്ചർ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ കമ്പളക്കാട് വെച്ച് സംഘടിപ്പിക്കും. വയനാട്ടിലെ 13 വില്ലേജുകളെ ബാധിക്കുന്ന ഇ. എ സ്. എ യിൽ നിന്ന്…
കല്പറ്റ :വികസനത്തിന് അനുയോജ്യമായ രാഷ്ട്രീയ കാലാവസ്ഥയുള്ള വയനാട് ജില്ലയിൽ യുഡിഎഫ് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം (എക്സ് എം.പി.) പറഞ്ഞു. കൽപ്പറ്റയിൽ നടന്ന കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിനെതിരായ സമരങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനാണ് എൽഡിഎഫിന്റെ ശ്രമം.യുഡിഎഫ് സർക്കാരിനെതിരെ സമരപരിപാടികൾ നടത്തുന്ന എൽഡിഎഫിന്റെ ലക്ഷ്യം അവർക്കെതിരായ ജനവികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ്. ഇഎസ്എ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്ന വില്ലേജുകളിലെ…
താഴെ കരണിയിൽ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ പേരിൽ അഴിമതി നടത്തിയതായി ലോക്കൽ ഗവേൺസ് വാച്ച് എന്ന സംഘടനയുടെ പേരിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണന്ന് വികസന സമിതി. താൻ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരിക്കെയാണ് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിൽ ഇൻഡോർ സ്റ്റേഡിയം ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയതെന്ന് നിലവിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു ജേക്കബ്ബ് പറഞ്ഞു. വികസന സമിതി അംഗങ്ങൾ ഷെയർ എടുത്താണ് 18 സെൻ്റ് സ്ഥലം വാങ്ങിയത്.. വിവിധ നിയമ നടപടികൾ പൂർത്തിയാക്കി ഈ മാസം ഏഴിനാണ്…
പുൽപ്പള്ളി: ചെറുപുഷ്പ മിഷൻ ലീഗ് (സി.എം.എൽ) മുള്ളൻകൊല്ലി മേഖല 2026-27 ബൈബിൾ കലോത്സവത്തിൽ ശിശുമല ഇൻഫന്റ് ജീസസ് ചർച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കലാ-സാഹിത്യ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ശിശുമല ഇടവക കിരീടം കരസ്ഥമാക്കിയത്. മിഷൻ ലീഗ് ശാഖ ഡയറക്ടർ ഫാ. സജി പുഞ്ചയിൽ, ആനിമേറ്റർ സിസ്റ്റർ റോയ്സ് (എസ്.എ.ബി.എസ്), ചെറുപുഷ്പ മിഷൻ ലീഗ് ഭാരവാഹികൾ, മതാധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തത്.
കൽപ്പറ്റ: വയനാട് ജില്ലയിലെ കലാ-സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ വയനാട് ക്രിയേറ്റീവ് ഫോറം (WCF) രൂപീകരിച്ചു. ജില്ലയിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ വേദിയൊരുക്കുന്നതിനും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിക്കുന്നതിനുമാണ് ഫോറം ലക്ഷ്യമിടുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക, കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക, ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനുള്ള വേദിയൊരുക്കുക തുടങ്ങിയവയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ ഉദ്ഘാടനച്ചടങ്ങ് സുനിൽ പി. ഇളയിടം ഉദ്ഘാടനം…