അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

ബത്തേരി : സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ- കായിക- മാനസിക ഉന്മേഷം ലക്ഷ്യമിടുന്ന പദ്ധതിയാണ് അക്വാഫിറ്റ് നീന്തൽ പരിശീലനമെന്ന് എം.എൽ.എ പറഞ്ഞു. കുട്ടികളിലെ ജീവിതശൈലീ രോഗങ്ങൾ അകറ്റി ആരോഗ്യപൂർണമായ ഭാവി സമൂഹത്തെ വാർത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യം. ബത്തേരി സെൻ്റ് ജോസഫ്സ് ഇ.എച്ച്.എസ് സ്കൂളിൽ നടന്ന പരിപാടിയിൽ സുൽത്താൻ ബത്തേരി…

Read More

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപയാണ് പാരിതോഷികം. വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകും. കായികമന്ത്രി ഒ.ജെ. ജനീഷാണ് ഇക്കാര്യം അറിയിച്ചത്. ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകുമെന്നും മന്ത്രി പറഞ്ഞു. സ്വർണ്ണം നേടുന്ന താരങ്ങളുടെ പരിശീലകർക്ക് അഞ്ച് ലക്ഷം രൂപ നൽകും….

Read More

തരിയോട് തൂക്കി; വൈത്തിരി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻമാർ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ നടന്ന വൈത്തിരി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജിഎച്ച്എസ്എസ് തരിയോട് ഓവറോൾ ചാമ്പ്യന്മാരായി. ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് തരിയോട് കിരീടം സ്വന്തമാക്കിയത്. സുധീഷിന്റെയും സ്നേഹയുടെയും കായിക അധ്യാപിക ബിന്ദു വർഗീസിന്റെയും നേതൃത്വത്തിലാണ് തരിയോട് ടീമിന്റെ മികച്ച പ്രകടനം. ചിട്ടയായ പരിശീലനവും മികച്ച ടീം വർക്കുമാണ് തരിയോടിന്റെ വിജയത്തിന് കരുത്തായത്.    

Read More

ടിവികെ ക്രിക്കറ്റ് ലീഗ് ടൂർണമെന്റ്- പൊഴുതന സംഘടിപ്പിച്ചു

പൊഴുതന: തമിഴക വെട്രി കഴകം (ടിവികെ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊഴുതനയിൽ വെച്ച് ‘ടിവികെ ക്രിക്കറ്റ് ലീഗ് ടൂർണമെന്റ് – പൊഴുതന’ സംഘടിപ്പിച്ചു. 2026 സെപ്റ്റംബർ 06-ന് രാവിലെ 11 മണിക്ക് ഇടിയംവയൽ ഗ്രൗണ്ടിൽ വെച്ചാണ് ടൂർണമെന്റ് നടന്നത്. ടിവികെ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി സിബിൻ ബേബി ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോമോൻ ജോർജ്, ജോമേഷ് മാർട്ടിൻ, വിഷ്ണു പ്രസാദ്, ക്രിസ് എഡ്വിൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി….

Read More

സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്; തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യൻ മാരായി വയനാട്

കൽപറ്റ : തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ അഞ്ചാം തവണയും വയനാട് ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനത്തുള്ള ഇടുക്കി 23 പോയിൻ്റ് നേടിയപ്പോൾ വയനാട് 57 പോയിൻ്റ് കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷിൽ നിന്നും വയനാട് ജില്ലാ ടീം സ്വീകരിച്ചു. വിജയികളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു

Read More

ലഹരി വിരുദ്ധ മാരത്തൺ ‘ No to drugs yes to sports’

ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനായി വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ ന്റെ ഭാഗമായി ‘No to Drugs Yes to Sports’ എന്ന പേരിൽ മാരത്തോൺ സംഘടിപ്പിക്കുന്നു.   സെപ്റ്റംബർ 5 ശനിയാഴ്‌ച രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നാണ് മാരത്തൺ ആരംഭിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് നിർവ്വഹിക്കും. ലഹരിമുക്ത സമൂഹസൃഷ്‌ടി ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പൊതുജനങ്ങളും…

Read More

തൂഫാൻ ദി നാർക്കോ ഹണ്ട്; പോലീസിന്റെ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

പനമരം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. 03.09.2026 വ്യാഴാഴ്ച്ച രാവിലെ മുതൽ പനമരം ഫിറ്റ്‌കാസ ടർഫിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ അഡിഷണൽ എസ്.പി എൻ.ആർ ജയരാജ്‌ നിർവഹിച്ചു. മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ് അധ്യക്ഷനായി. ഡിവൈ.എസ്.പി.മാരായ എം.എം. അബ്ദുൾ കരീം, എം.പി. രാജേഷ്, കെ.പി. സുരേഷ്ബാബു, ഷജു ജോസഫ്, സബ് ഇൻസ്‌പെക്ടർ എം. നൗഷാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.   മാനന്തവാടി, ബത്തേരി, കൽപ്പറ്റ സബ് ഡിവിഷനുകൾ,…

Read More

കായിക-കലാ വഴികളിൽ ലഹരി കണ്ടെത്തി മറ്റു ലഹരികളെ തുരത്തണം: ജില്ലാ പോലീസ് മേധാവി

കായിക-കലാ വഴികളിൽ ലഹരി കണ്ടെത്തി മറ്റു ലഹരികളെ തുരത്തണം: ജില്ലാ പോലീസ് മേധാവി – തൂഫാൻ ദി നാർക്കോ ഹണ്ട്- ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി – ഫുട്‌ബോൾ ടൂർണമെന്റ് വ്യാഴാഴ്ച   മീനങ്ങാടി: കായിക-കലാ പ്രവർത്തനങ്ങളിലൂടെ ആരോഗ്യകരമായ ലഹരി കണ്ടെത്തി, ജീവിതത്തെ തകർക്കുന്ന മറ്റു ലഹരികളെ അകറ്റിനിർത്തണമെന്ന് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മീനങ്ങാടി കോസ്മോസ് ക്വാർട്ടിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

Read More

ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

കൽപ്പറ്റ : വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. കൽപറ്റ നഗര സഭാ ചെയർമാൻ പി വിശ്വനാഥൻ ഉത്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു .ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു . ജൂഡോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട , നാൻസി ടീച്ചർ, വിനയ, സാജിദ് എൻ.സി എന്നിവർ സംസാരിച്ചു . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 5, 6…

Read More

‘ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം

ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജർ ധ്യാൻ ചന്ദിൻ്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്ത് ദേശീയ കായിക ദിനമായി ആചരിക്കാൻ തുടങ്ങിയത്. 1928, 1932, 1936 വർഷങ്ങളിലെ ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് തുടർച്ചയായി മൂന്ന് സ്വർണ്ണ മെഡലുകൾ നേടിക്കൊടുത്തതിൽ ധ്യാൻ ചന്ദിന് നിർണായക പങ്കാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നാനൂറിലധികം ഗോളുകൾ നേടിയ ധ്യാൻ ചന്ദ് ലോക കായികരംഗത്തു…

Read More