ജുനൈദ് കൈപ്പാണിയുടെ തദ്ദേശപഠനം: ഇംഗ്ലീഷ്പരിഭാഷ പ്രകാശനം ചെയ്തു

തൃശ്ശൂർ:”ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്- തോട്ട് ആൻഡ് പ്രാക്ടീസ് ” എന്ന വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ തദ്ദേശപഠന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനകർമ്മം തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍(കില) ആസ്ഥാനത്ത് നടന്നു. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്,എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുൻമന്ത്രി ടി.എം. തോമസ് ഐസകിന് കൈമാറി പ്രകാശനം ചെയ്തു. വികേന്ദ്രികൃതാസൂത്രണത്തെക്കുറിച്ച് ജുനൈദ് കൈപ്പാണി രചിച്ച മലയാള ഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്നതിന്റെ…

Read More

പുതിയ തളിർപ്പുകൾ

കല്ല്യോട്ടെ വലിയ വളവിറങ്ങി യൂക്കാലി കാട്ടിലെത്തുമ്പോൾ മകരത്തിലെ വെള്ളപുകയുടെ ചേലുള്ള രാത്രിക്ക് മരം കോച്ചുന്ന തണുപ്പ് കൂടും കുറുക്കിറങ്ങി നാല് വളവ് കഴിഞ്ഞ് പുല്ല്യോട്ട് കുന്ന് കയറിയാൽ മൂന്ന് മലകൾക്കപ്പുറം പള്ളിക്കാവ് കുന്നിൽ നൂറ്റൊന്ന് തിരി തെളിയിച്ച കൽവിളക്കിൽ നിന്നുയരുന്ന സ്വർണ്ണവെളിച്ചത്തിൽ പള്ളിക്കാവ് കുന്നിലെ പള്ളിയുടെ പടിഞ്ഞാറുള്ള മിനാരത്തിൽ നിലാവ് പൊഴിയും പിന്നെ ഏഴു നാൾ പൂരം പിന്നെ അയാളെങ്ങനെ കമ്പ കയറാതിരിക്കും മുക്കോടി മലയിലെ കൊടുംകാട്ടിനുള്ളിലൂടെ പള്ളിക്കാവ് കുന്നിലെ പൂരത്തിനാളുകൾക്കൊപ്പമോടുമ്പോൾ കൈകാലുകൾ വെട്ടിമുറിക്കപ്പെട്ട തലയറുത്ത കമ്പയിലേക്ക്…

Read More

‘കുടകിലെ ടിബറ്റൻരാജ്യം’ യാത്രാനുഭവം പങ്ക് വെച്ച് ജുനൈദ് കൈപ്പാണി

മാനന്തവാടി:ടിബറ്റിന് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ടിബറ്റൻ സെറ്റിൽമെൻ്റായ കർണാടകയിലെ കുടക് ബൈലക്കുപ്പ സന്ദർശിച്ച ജുനൈദ് കൈപ്പാണിയുടെ യാത്രാനുഭവം ശ്രദ്ധേയമാകുന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സുഹൃത്തുക്കൊളോടൊപ്പം നടത്തിയ യാത്രയുമായി ബന്ധപ്പെട്ട ഫേസ്ബുക് കുറുപ്പിന്റെ പൂർണ്ണ രൂപം വായിക്കാം… “കുടകിന്റെ വാണിജ്യ നഗരമാണു കുശാൽനഗർ. ഇവിടെ നിന്നു ഗുണ്ടികൊപ്പ, ഗൊഡ്ഡെ ഹൊസ്റു, കൊപ്പ. കൊപ്പ റൂട്ടിൽ വലത്തോട്ടു തിരിഞ്ഞാൽ നംദ്രോലിങ്. പണ്ട് ചൈനക്കാരുടെ ആക്രമണം പേടിച്ച് ടിബറ്റിൽ നിന്ന് ഇന്ത്യയിലെത്തിയ…

Read More

പടച്ചോന്റെ മക്കൾ

നമുക്കൊരുനാൾ ആളൊതുങ്ങിയ തണുപ്പുള്ള കൂരിരുട്ടുള്ള പാതിരാത്രിയിൽ പുഴയുടെ പുറമ്പോക്കിലൂടെ നടക്കണം കീറത്തുണി കൊണ്ട് ഏച്ചുണ്ടാക്കിയ ആകാശം കാണുന്ന ചില്ല് കൂടുകൾ നിരയായി ആളനക്കമില്ലാതെ മിന്നാമിന്നി വെട്ടത്തിൽ ഇടയ്ക്കിടെ തെളിയും ഇന്നലെ മാത്രം വേളികഴിഞ ഇണകൾ അവർക്കിടയിലുണ്ടാകും കൊടും തണുപ്പത്ത് ഇഴുകി പിടുത്തങ്ങൾക്കിടയിൽ അവരിൽ നിന്ന് ആനന്ദത്തിന്റെ ഉയർന്ന സീൽക്കാരം കേൾക്കാനിടയില്ല വെറും അനക്കങ്ങളിൽ തീരുന്ന പ്രത്യുൽപ്പാദന പ്രക്രിയ മാത്രം കർക്കിടകമഴയിൽ അവിടെയൊരു മരണമുണ്ടായിരുന്നു ആൾക്കൂട്ടമോ അലറി കരച്ചിലോ കേട്ടില്ല ചിലപ്പോൾ പുഴയുടെ പുറമ്പോക്കിൽ ചിലപ്പോൾ മറ്റെവിടെയോ കരാറ്…

Read More

ജെമീ

സമീർ എം എ പിലാക്കാവ്   അട്ടക്കുന്നിന് മുകളിൽ ഏറ്റവും ഉയരമുള്ള കർപ്പൂരക്കാട്ടിൽ ദേഹമാകെ വെണ്ണീർ തേച്ച് കീറിപ്പറിഞ്ഞ് മുഷിഞ്ഞ മുക്കാകഷ്ണം തുണിയിൽ മെലിഞ്ഞുണങ്ങിയ വെള്ള നിറമുള്ള മുടിയും പുരികവും നൊണ്ണൻ വായയിൽ ചുകന്ന നിറമുള്ള രക്തവും ഉറ്റിയൊലിച്ചു കൊണ്ട് നഖമില്ലാത്ത കാൽവിരലുകൾ മുതൽ മുകളിലോട്ട് ചോര കുടിച്ചു വീർത്ത അട്ടകൾ കൂട്ടത്തോടെ താഴേക്ക് ലഹരിയോടെ വീഴുമ്പോൾ പതിയെ കുന്നിന് താഴെക്കിറങ്ങും ജെമീ… മഴ തോരാതെ പെയ്തൊരു രാത്രിയിൽ ചോർന്നോലിക്കുന്ന മണിയൻകുന്നിലെ കുടിലിനുള്ളിൽ ഉപ്പുപ്പാന്റെ മടിയിൽ ആകാശം…

Read More

“നൈലിൻ്റെ അനുരാഗം”പുസ്തക പ്രകാശനം ചെയ്തു

മാനന്തവാടി: പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ മലയാള സാഹിത്യ വീഥികളിലേക്ക് മറ്റൊരു പുസ്തകം കൂടി പ്രകാശിതമായി. പ്രവാസിയായ റസാഖ് കൽപ്പറ്റയുടെ നൈലിൻ്റെ അനുരാഗം എന്ന പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉൽഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ വെച്ച് പ്രശസ്ത കവി സാദിർ തലപ്പുഴ എഴുത്തുകാരി സിന്ധു ചെന്നലോടിന് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു. ലൈബ്രറി പ്രവർത്തകൻ വി ഹുസൈൻ ആമുഖം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് വിനോദ് കുമാർ എസ്സ് ജെ…

Read More

ചൂരൽമല ദുരന്ത ശേഷവും ക്വാറികൾക്ക് അനുമതി; പരിസ്ഥിതി ചൂഷണങ്ങൾക്ക് ഭരണകൂടങ്ങളുടെ പിന്തുണയെന്ന് സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം

കൽപറ്റ:വിനോദ സഞ്ചാരം എന്നത് സാധാരണകാർക്ക് കൂടെ അവകാശപ്പെട്ടതാണെങ്കിലും അത്തരമൊരു സാഹചര്യമല്ല ഇപ്പോൾ വയനാട്ടിൽ സൃഷ്ടിക്കപ്പെടുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. പണമുള്ളവർക്ക് വേണ്ടിയുള്ളതായി മാറിയിരിക്കുകയാണ് ടൂറിസം. ചൂരൽമല ദുരന്തം ഉണ്ടായതിന് ശേഷവും 500 ൽ അധികം ക്വാറികൾക്ക് അനുമതി നൽകിയ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.അങ്ങിനെ പ്രകൃതി വലിയ തോതിൽ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം ഭരണകൂടങ്ങൾ പിൻതുണ നൽകുകയാണെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. ഗോത്ര ജീവിതത്തെ ആസ്പദമാക്കി യുവ സാഹിത്യകാരി പ്രന്യ പാറമ്മൽ രചിച്ച കൊമ്മ…

Read More

സൊലേസ് മക്കളുടെ കൈയ്യെഴുത്ത് മാസിക ”നറുനാമ്പുകൾ” പ്രകാശനം ചെയ്തു.

മുട്ടിൽ: ദീർഘകാലമായി രോഗങ്ങളാൽ സഹനമനുഭവിക്കുന്ന മക്കളുടെ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വയനാട് സൊലേസ് കുടുംബത്തിലെ മക്കൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കുട്ടികളുടെ സർഗ്ഗ രചനകളും കുടുംബാംഗങ്ങൾ തയ്യാറാക്കിയ രചനകളും ഉൽപ്പെടുത്തി കുട്ടികൾ സ്വന്തം കൈയ്യെഴുത്തോടെ തയ്യാറാക്കിയ മാസിക നറുനാമ്പുകളുടെ പ്രകാശനം പത്രാധിപർ സി.ഡി.സുനീഷ് സൊലേസ് കൺവീനർ റജി.കെ.കെക്ക് നൽകി പ്രകാശനം ചെയ്ത ചടങ്ങിൽ ജോയന്റ് കൺവീനർ മാരായ സിദീഖ് മുട്ടിൽ, ലൈല സുനീഷും ആശംസകൾ നേർന്നു. ടി. ഷുക്കൂറും നൂർബിനയും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു….

Read More

യുവ സാഹിത്യകാരി പ്രന്യയുടെ പ്രഥമ നോവൽ കൊമ്മ’യുടെ പ്രകാശനം 22ന്.

കൽപ്പറ്റ : യുവ സാഹിത്യകാരി പ്രന്യ പാറമ്മൽ രചിച്ച പ്രഥമ നോവൽ ‘കൊമ്മ’യുടെ പ്രകാശനം 22/9/2024 (ഞായർ) രാവിലെ 10 മണിക്ക് കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് കോൺഫറൻസ് ഹാളിൽ നടക്കും.പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം പുസ്തകം പ്രകാശനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സത്താർ പുസ്തകം ഏറ്റുവാങ്ങും.അക്ഷരദീപം സാംസ്കാരിക സമിതി വയനാട് ജില്ലാ പ്രസിഡൻ്റ് ടി.കെ. മുസ്തഫ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. അക്ഷരദീപം സംസ്ഥാന സെക്രട്ടറി വിജയൻ പുസ്തക പരിചയം നിർവ്വഹിക്കും..അക്ഷരദീപം കുടുംബത്തിലെ…

Read More

നവകേരള സദസ്സ്: കൽപ്പറ്റ മണ്ഡലത്തിൽ വീട്ടുമുറ്റ സദസ്സിന് തുടക്കമായി

കൽപ്പറ്റ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനായുള്ള വീട്ടുമുറ്റ സദസ്സിന് കൽപ്പറ്റ മണ്ഡലത്തിൽ തുടക്കമായി. എൽ ഡി എഫ് നേതൃത്വത്തിലാണ് വീട്ടുമുറ്റ സദസ്സ് സംഘടിപ്പിക്കുന്നത്. അച്ചൂർ അത്തിമൂലയിൽ നടന്ന പരിപാടി എൽ ഡി എഫ് കൽപ്പറ്റ മണ്ഡലം കൺവീനർ കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം സെയ്ദ് , സി എം ശിവരാമൻ, കിഷോർ കാരാട്ട്, ബാബു തുടങ്ങിയവർ സംസാരിച്ചു.

Read More