കൽപ്പറ്റ: സപ്ലൈകോ സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങൾ പോലുമില്ലാതെ തുറന്നു പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് കൽപ്പറ്റ മാവേലി സ്റ്റോറിലേക്ക് മുസ്ലിം ലീഗ് മാർച്ചും ധർണ്ണയും നടത്തി. കൽപ്പറ്റ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് എൻ മുസ്തഫ ധർണ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി ഹാറൂൺ എൻ കെ സ്വാഗതം പറഞ്ഞു,പ്രസിഡന്റ് ബാപ്പു എംപി അധ്യക്ഷത വഹിച്ചു,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ജാസർ പാലക്കൽ മുഖ്യപ്രഭാഷണം നടത്തി.എ പി ഹമീദ്,യൂത്ത് ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി ഷമീർ ഒടുവിൽ,എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുബഷീർ ഇ എച്ച് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. പോക്കർ കൽപ്പറ്റ ,മജീദ് സിപി ,റസാക്ക് എ, ഷാഫി എടകുനി,അംജിദ് അലി,സിജാഹ്,എം എസ് എഫ് മുനിസിപ്പൽ ഭാരവാഹികളായ റഹീൽ എ പി,ശർബൽ ജിയാസ് നേതൃത്വം നൽകി. ട്രഷറർ ഷാജി കെ പി നന്ദി പറഞ്ഞു.
കൽപ്പറ്റ മാവേലി സ്റ്റോറിലേക്ക് മുസ്ലിം ലീഗ് മാർച്ചും ധർണ്ണയും നടത്തി.
