പുത്തനറിവുകളും കൗതുകവും പകർന്ന് കുടുംബശ്രീ ബാലപാർലമെൻ്റ്

മാനന്തവാടി: വയനാട് കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ച ബാലപാർലമെന്റ് കുട്ടികൾക്കും മുതിർന്നവർക്കും കൗതുകവും പുത്തനറിവുകളും സമ്മാനിച്ചു. കുട്ടികൾക്ക് പാർലമെന്ററി അവബോധം പകരുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ബാലപാർലമെന്റ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രിയും നിരവധി തവണ വടകര എം എൽ എയുമായിരുന്ന സി കെ നാണു മുഖ്യാതിഥിയായി പാർലമെന്ററി കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 110 കുട്ടികൾ പാർലമെന്റിൽ പങ്കെടുക്കുന്നുണ്ട്. മുനിസിപ്പൽ ഡിവിഷൻ കൗൺസിലർ വിപിൻ വേണു​ഗോപാൽ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഒാർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, എ ഡി എം സി വി കെ റജീന, ജില്ലാ പ്രോ​ഗ്രാം മാനേജർ ബിജോയ് കെ ജെ, ബാലസഭ റിസോഴ്പേഴ്സൺ സി കെ പവിത്രൻ എന്നിവർ സംസാരിച്ചു. ഡിസംബർ 26,27,28 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാലപാർലമെന്റിൽ ജില്ലയിൽ നിന്നുള്ള 11 വിദ്യാർ‌ത്ഥികളെ പങ്കെടുപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *