ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി. പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ “ലിറ്ററാറ്റി 2023” ഗോത്ര കവി സുകുമാരൻ ചാലിഗദ്ദ ഉദ്ഘാടനം ചെയ്തു. ഗോത്ര സാഹിത്യത്തിന്റെ വളർച്ചയ്ക്ക് ഊര് ഉത്സവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഗോത്രവിഭാഗങ്ങളുടെ അഭ്യസന – സംവേദന രീതികളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. ഡിപ്പാർട്ട്മെന്റ് മേധാവി ജോസ് ന കെ ജോസഫ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ. കുര്യാക്കോസ് വി.സി., തെരേസ് ദിവ്യ സെബാസ്റ്റ്യൻ, ഡോ. സന്തോഷ് പി.സി, അലീജ ജോസഫ്, റ്റ്വിങ്കിൾ, മുഹമ്മദ് ഷമീം, അക്ഷയ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *