ബത്തേരി: നരഭോജി കടുവക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ബത്തേരിക്ക് സമീപം വാകേരി കൂടല്ലൂരില്‍ ഇന്നലെ പുല്ലരിയാന്‍ പോയ വാകേരി കൂടല്ലൂര്‍ മരോട്ടിത്തടത്തില്‍ പ്രജീഷ് (36)നെ കടുവ പാതി ഭക്ഷിച്ചിരുന്നു. കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്നും കാട് വെട്ടി തെളിക്കാന്‍ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഡി.എഫ്.ഓ അറിയിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് കലക്ടറും ഡി.എഫ്.ഒയും സ്ഥലത്തെത്തണമെന്നും കടുവയെ വെടിവെച്ചുകൊല്ലണമെന്നാവശ്യപ്പെട്ടും ജനങ്ങള്‍ മൃതദേഹം സ്ഥലത്ത് മാറ്റാനനുവദിക്കാതെ ഇന്നലെ പ്രതിഷേധിച്ചിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.എഫ്.ഒ ഷജ്‌ന കരീം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ മേഖലയിലെ വനാതിര്‍ത്തിയില്‍ ടൈഗര്‍ ഫെന്‍സിംഗ് സ്ഥാപിക്കാനും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് നോര്‍ത്ത് സിസിഎഫിന് കൈമാറാനും ധാരണയായി. ഇതിന് ശേഷമാണ് അഞ്ചര മണിക്കൂര്‍ മൃതദേഹവുമായി സമരം നടത്തിയ ജനങ്ങള്‍ സമരമവസാനിപ്പിക്കാന്‍ തയ്യാറായത്.
വാകേരിയിലെ നരഭോജി കടുവക്കായുള്ള തിരച്ചിൽ ആരംഭിച്ചു
