ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണം; സിപിഐഎം നിവേദനം നൽകി

മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ പിലാക്കാവ്, അടിവാരം എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കണിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണന് നിവേദനം നൽകി.വന്യമൃഗ ശല്യം രൂക്ഷമായ പിലാക്കാവ് അടിവാരം പ്രദേങ്ങളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയാവുന്നതോടെ പ്രദേശം പൂർണമായും ഇരുട്ടിലാവുകയാണെന്നും കാലഹരണപ്പെട്ട ഉപകരങ്ങൾ മാറ്റി അടിയന്തിരമായി ഹൈമാസ്റ്റ് ലൈറ്റുകളും തെരുവുവിളക്കുകളും നന്നാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.ലോക്കൽ കമ്മിറ്റിയംഗം എ കെ റൈഷാദ്, യു കെ കരുണാകരൻ, പി കെ സുരേഷ്കുമാർ, എസ് എ ഷൗക്കത്തലി, എം ആർ സുരേന്ദ്രൻ, വി എ ബാലസുബ്രമണ്യൻ, വി കെ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *