വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ് ജോസഫ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷയായി. വിജ്ഞാന കേരളം ജില്ലാ ഓഫീസർ സി എസ് ശ്രീജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ ഡിപിഎം ജൻസൺ, സിഡിഎസ് ചെയർപേഴ്സൺ ഷാജിമോൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ രവിചന്ദ്രൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ ഒ ദേവസ്സി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ കെ തോമസ്, അംഗങ്ങളായ വി എസ്

സുജിന, മേരിക്കുട്ടി മൈക്കിൾ, ബി ഗോപി , പി കെ ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എസ് സജീഷ്, കുടുംബശ്രീ ചെയർപേഴ്സൺമാരായ അഷിത, ഷബ്ന, വിദ്യ, രജിത എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *