വിമുക്തി മിഷന്റെ നേതൃത്വത്തിൽ മുണ്ടേരി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. ഭിന്നശേഷി വിഭാഗത്തിന് സാമൂഹിക മുന്നേറ്റത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്ക് മധുര വിതരണവും കലാപരിപാടികളും നടത്തി. മുണ്ടേരി ബഡ്സ് സ്കൂൾ ടീച്ചർ ഇൻ ചാർജ്ജ് സിജി ആന്റണി അധ്യക്ഷയായ പരിപാടിയിൽ എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം, അധ്യാപികരായ ഫാത്തിമത്ത് സുഹറ, പി ബിന്ദു, പി.ആർ ബിന്ദു, പ്രിവന്റീവ് ഓഫീസർ വി.കെ സുരേഷ്, എക്സൈസ് ഉദ്യോഗസ്ഥൻ ഷോണി ജോസഫ്, പി മുഹ്‍സിന, സ്കൂൾ ലീഡർ ഫിദ പർവീൻ എന്നിവർ സംസാരിച്ചു.
