ഐക്യ ജനാധിപത്യ മുന്നണി വിജയിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം: സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ

ഐക്യ ജനാധിപത്യ മുന്നണി വിജയിക്കേണ്ടത് ഈ കാല ഘട്ടത്തിന്റെ ആവശ്യമെന്നു പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ പറഞ്ഞു.മതേതരത്വം കാത്തു സൂക്ഷിച്ചു കൊണ്ട്,സാദാരണക്കാർക്ക് അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും ജനോപകാര പ്രദമായ പദ്ധതികൾ നടപ്പിലാക്കുന്നതിനും യു.ഡി.എഫ് ന്റെ ഭരണം വരേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു.കേരളഭരണം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണെന്നും,നമ്മുടെ നില നിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങളാണ് പിണറായി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തരുവണയിൽ കുടുംബ സംഘമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തരുവണയിൽ നടന്ന കുടുംബ സംഘമത്തിൽഎം.ഇബ്രാഹിം അദ്ധ്യക്ഷംവഹിച്ചു.പി.കെ.മുഹമ്മദ് സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.മമ്മൂട്ടി,ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ്,ഫൈസൽ ബാബു,കെ.സി

അസീസ്,ദയരോത് അബ്ദുള്ള,വി.അബ്ദുള്ള ഹാജി,വി.ആസ്സയ്നർ ഹാജി,അഹമ്മദ് മാസ്റ്റർ,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,ഉസ്മാൻ പള്ളിയാൽ,കൊടുവേരി അമ്മദ്,എ.കെ.നാസർ,കെ.സി.ആലി,സി.പി.മൊയ്‌ദുഹാജി,മുഫീദ തസ്‌നി ആസ്യ മൊയ്‌ദു,പി.കെ.അമീൻ,ശറഫു മാഡംബള്ളി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *