കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കംപ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ , ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ എന്നിവ പരിചയപ്പെടുത്തുകയും ചെറിയ ആനിമേഷൻ സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തു. പങ്കെടുത്ത കുട്ടികൾക്കെല്ലാവര്‍ക്കും ഇത് ഒരു പുതിയ അനുഭവമായി മാറി. തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് ഉഷ കുനിയില്‍, ലിറ്റിൽകൈറ്റ്സ് മെന്റര്‍മാരായ ശ്രീജ ടീച്ചർ, ജിനി ടീച്ചർ, കായികാധ്യാപിക ബിന്ദു, ലൗ ഷോർ സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത വർക്കി എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. സ്കൂൾ സ്റ്റാഫ് ,രക്ഷിതാക്കൾ, സ്കൂൾ മാനേജ്മെൻ്റ് അംഗങ്ങൾ എന്നിവരും പരിശീലന പരിപാടികൾക്ക് പിന്തുണയേകി.
