ബത്തേരി: ബത്തേരി സബ് ഡിവിഷനിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടത്തി. ജി.എസ്.വി.എച്ച്.എസ്.എസ് ബത്തേരി, ജി.എച്ച്.എസ്.എസ് മൂലങ്കാവ്, ജി.വി. എച്ച്.എസ്.എസ് വാകേരി, ജി.എം.എച്ച്.എസ്.എസ് ചീരാൽ, ആർ.ജി.എം.ആർ.എച്ച്.എസ് നൂൽപ്പുഴ സ്‌കൂളുകളിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡാണ് ബത്തേരി സ്കൂൾ ഗ്രൗണ്ടിൽ നടന്നത്. ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് എൻ.ആർ. ജയരാജ് സല്യൂട്ട് സ്വീകരിച്ചു സംസാരിച്ചു. ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായർ, ബത്തേരി സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ നാസർ, ഹെഡ്മാസ്റ്റർ ബിജി വർഗീസ്, മൂലങ്കാവ് സ്കൂൾ ഹെഡ്മാസ്റ്റർ അശോകൻ, വാകേരി സ്കൂൾ ഹെഡ്മാസ്റ്റർ ലിസ്സ, നൂൽപ്പുഴ ഹെഡ്മാസ്റ്റർ ബിന്ദു, ചീരാൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ. ദിനേശൻ എന്നിവർക്ക് സല്യൂട്ട് നൽകി ആദരിച്ചു. ബത്തേരി സ്കൂളിലെ റിഫ ഫാത്തിമ പരേഡ് കമാണ്ടറും, മൂലങ്കാവിലെ കേഡറ്റ് പമ പാർഥസാരഥി തങ്കച്ചൻ സെക്കൻഡ് ഇൻ കമാണ്ടറും ആയിരുന്നു. പത്ത് പ്ലട്ടുണുകളിലായി 200 കേഡറ്റുകൾ പരേഡിൽ അണിനിരന്നു.
