പടിഞ്ഞാറത്തറ: ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പര്യടനപരിപാടി പടിഞ്ഞാറത്തറയിൽ പുരോഗമിക്കുന്നു.
ഇന്നത്തെ പ്രചാരണപര്യടന യാത്ര കുറ്റിയാം വയലിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എൽ ഡിഎഫ്
പഞ്ചായത്ത് കൺവീനർ കെ രവീന്ദ്രൻ, റഷീദ് ഞെർലേരി, സി രാജീവൻ, കെ. സി ജോസഫ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത്
സ്ഥാനാർഥി ശാരദ മണിയൻ, ബ്ലോക്ക് സ്ഥാനാർഥി സതി വിനോദ്, ബീന എ എന്നിവർ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു.
