അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.അമൃത അധ്യക്ഷയായ പരിപാടിയിൽ കരിയർ ഗൈഡൻസ് സെൽ ഇൻ ചാർജ് കെ.എൻ ഇന്ദ്രൻ, വിമുക്തി മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ, എച്ച്.ഐ.ടി.സി പി.വി സൗമ്യ, വളണ്ടിയർ ലീഡർമാരായ എം.എസ് അനുപ്രിയ, അമ്രാസ് അബ്ദുള്ള, എയ്ഞ്ചൽ ഡെന്നിസ്, അമൽ മനോജ് എന്നിവർ പങ്കെടുത്തു.
