സുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്ക്, സഹകരണ ബാങ്ക് നിയമന അഴിമതിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നിയമന കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
എൻ.എം. വിജയന്റെ ഡയറിയിൽ എം.എൽ.എ കോടികൾ വാങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിജയന്റെ വീട്ടിൽ നിന്നും ആറ് ലക്ഷം രൂപ കൈപ്പറ്റിയതിന്റെ തെളിവുകളും, ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണ രേഖകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. എൻ.എം. വിജയന്റെ ആത്മഹത്യാ പ്രേരണാ കേസിലും എം.എൽ.എ ഒന്നാം പ്രതിയാണ്.
