എ പി പാച്ചർ സ്മാരക പുരസ്കാരം സമ്മാനിച്ചു

മാനന്തവാടി: സാംസ്കാരിക–- രാഷ്ട്രീയ, ഗ്രന്ഥശാല പ്രവർത്തകനായിരുന്ന എ പി പാച്ചറുടെ സ്മരണാർഥം കോഴിക്കോട് ചിലങ്കം കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ എ പി പാച്ചർ പുരസ്കാരം പത്മശ്രീ ചെറുവയൽ സമ്മാനിച്ചു. തിരുവനന്തപുരം ഗവ. വനിതാകോളേജിലെ മലയാളവിഭാഗം അസി. പ്രൊഫസർ എ ജൂലി പുരസ്കാരം ഏറ്റുവാങ്ങി. ഭൂമിയുടെ വിത്താണ് മനുഷ്യരെന്നും അതുകൊണ്ട് മണ്ണിനെയും പ്രകൃതിയേയും സ്നേഹിക്കുകയും പരസ്‌പരം പ്രകൃതിയോടിണങ്ങി ജീവിക്കണമെന്നും പുരസ്കാരം സമർപ്പിച്ച് കൊണ്ട് ചെറുവയൽ രാമൻ പറഞ്ഞു. അടിമത്ത വ്യവസ്ഥയും വിമോചനത്തിന്റെ രാഷ്ട്രീയവും തിരഞ്ഞെടുത്ത ആത്മകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധത്തിനാണ് പുരസ്കാരം. 15,000 രൂപയും സാക്ഷ്യപത്രവും ഫലകവും ചെറുവയൽ രാമൻ സമ്മാനിച്ചു. കമ്മനയിലെ വീട്ടുമുറ്റത്ത്‌ നടന്ന ചടങ്ങിൽ ചിലങ്കം കൾച്ചറൽ ഫോറം ഡയറക്ടർ സയൻസൺ പുന്നശ്ശേരി അധ്യക്ഷനായി. കെഎംസിടി ടിടിഐ പ്രിൻസിപ്പൽ സി രാജൻ, ഡോ. വി ജയരാജ്‌,
പി രജീഷ്‌കുമാർ, പുനത്തിൽ ഹുസൈൻ, ഐ വി സജിത്ത്‌, പി പെരവക്കുട്ടി, വിജയൻ മുണ്ടോളി, പി രാഘവൻ, വൈഷ്‌ണവി തുടങ്ങിയവർ സംസാരിച്ചു. രമേശൻ കല്ലേരി സ്വാഗതവും അശ്വതി കാരക്കുന്ന്‌ നന്ദിയും പറഞ്ഞു.

Caption : എ പി പാച്ചർ സ്മാരക പുരസ്കാരം പത്മശ്രീ ചെറുവയൽ രാമൻ എ ജൂലിയ്ക്ക്‌ സമ്മാനിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *