വെള്ളമുണ്ട എ യു പി സ്കൂളിൽ വിദ്യാർത്ഥികളോടുള്ള വെല്ലുവിളി അവസാനിപ്പിക്കുക യൂത്ത് കോൺഗ്രസ്

വെള്ളമുണ്ട : എ യു പി സ്കൂളിലെ യാത്രാ പ്രശ്നം പരിഹരിക്കാതെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്
വെളളമുണ്ട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പരീക്ഷ കാലഘട്ടമായിട്ട് പോലും ബസ് ഉൾപ്പെടെ
യാത്രാ സൗകര്യം ഒരുക്കാതെ അധിക്യതരുടെ അനങ്ങാപ്പാറനയം വിദ്യാർത്ഥികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് .ഇതിന് ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകണമെന്നും
യോഗത്തിൽ തീരുമാനമായി
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീജിത്ത് വിയ്യൂർകുന്ന് അദ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട
റഹീസ് എ സി – എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *