പ്രകൃതി ദുരന്ത സാധ്യത മേഖലയിലുള്ളവരോടൊപ്പം നില്ക്കാനും കാലാവസ്ഥ പ്രതിസന്ധികളെ അതിജീവിക്കാനും ‘ഒപ്പം’ ക്യാമ്പയിൻ

തൃക്കൈപ്പറ്റ: പ്രകൃതി ദുരന്ത മേഖലയിൽ ഉള്ളവരുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും, കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അവയെ സുസ്ഥിരമായ മാർഗ്ഗങ്ങളിലൂടെ പ്രതിരോധിക്കാനും ‘ഒപ്പം’ ക്യാമ്പയിനുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തും, തൃക്കൈപ്പറ്റ കെ.കെ. ജംഗ്ഷൻ ജന ശക്തി ഗ്രന്ഥശാലയും.

മേയ് 18 ന് നടക്കുന്ന ജനകീയ സർവ്വേയുടെ ആലോചന യോഗം ചേർന്ന് സ്വാഗത സംഘം രൂപീകരിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തും , ജനശക്തി ഗ്രന്ഥശാല യുടെയും ആഭിമുഖ്യത്തിൽ മേപ്പാടി പഞ്ചായത്തിലെ ഒന്നാം വാർഡ് മണിക്കുന്ന് മലയുടെ അടിവാരത്ത് പ്രകൃതി ദുരന്ത മേഖലയിൽ ഉള്ളവരുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും, കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഷത്ത് യുവ സമിതിയുടെ നേതൃത്വത്തിൽ 18/5/25ന് പ്രദേശത്തെ വീടുകളിൽ സർവ്വേ നടത്തി ജനകീയ സംവാദം നടത്താൻ യോഗം തീരുമാനിച്ചു.

സംഘാടക സമിതി യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ കെ . മത്തായി അധ്യക്ഷനായി. ക്ലബ്ബ് സെക്രട്ടറി വർഗീസ് പി.എ. സ്വാഗതം പറഞ്ഞു. പരിഷത്ത് നിർവാഹ സമിതി അംഗം ബാലഗോപാലൻ, മേഖല പ്രസിഡൻറ് രാജൻ മാസ്റ്റർ സെക്രട്ടറി അഭിജിത്ത് , സി.ഡി സുനീഷ് ജോൺ മാസ്റ്റർ എം.ബാബുരാജ് , എൻ.കെ.ഗോപി,
കെ.ജി. ധനപാലൻ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം
ഭാരവാഹികളായി എ കെ മത്തായി പ്രസിഡൻറ്, പി .എ .വർഗീസ് കൺവീനർ വൈസ് പ്രസിഡൻറ് സി വി ബാബു. ബാബുരാജ് ജോയിൻറ് കൺവീനർ ഗോപി ഖജാൻജി അടങ്ങുന്ന
അഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *