പീച്ചങ്കോട്: എടവക പഞ്ചായത്ത് വാർഡ് 12 ലെ പീച്ചങ്കോട്- കുണ്ടോണി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തി വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശിഹാബ് അയാത്താണ് വളരെ പ്രധാനപ്പെട്ട വികസന പ്രവർത്തിക്ക് നേതൃത്വം നൽകിയത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ, അസിസ്റ്റൻറ് സെക്രട്ടറി അസീസ്, എ ഇ സമീൽ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, മാറ്റ് സുബൈദ തോക്കൻ, വാർഡ് വികസന സമിതി അംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് നാട്ടുകാർ ചടങ്ങിൽ സംബന്ധിച്ചു.
നാട് ആഘോഷമാക്കി റോഡ് ഉദ്ഘാടനം
