സാക്ഷരത മിഷൻ കരിയർ ഗൈഡൻസ് സംസ്ഥാനതല ഉദ്ഘാടനം നടത്തി
സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി ടോട്ടം റിസോഴ്സ് സെന്ററിൻ്റെ സഹകരണത്തോടെ നടത്തുന്ന കരിയർ ഗൈഡൻസ് ക്ലാസിൻ്റെ സംസ്ഥാനതല ഉദ്ഘാടനം
സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ എ ജി ഒലീന നിർവഹിച്ചു.
സാക്ഷരത മിഷൻ്റെ വിവിധ തുല്യത കോഴ്സുകളിലെ പഠിതാക്കൾക്ക് വേണ്ടിയാണ് കരിയർ ഗൈഡൻസ് ക്ലാസ് നടത്തുന്നത്. പാതിയിൽ ഉപേക്ഷിച്ച പഠനം പുനരാരംഭിച്ച പഠിതാക്കൾക്ക് തുടർവിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ക്ലാസിൻ്റെ മൊഡ്യൂൾ തയ്യാറാക്കിയിരിക്കുന്നതും ക്ലാസ് നൽകുന്നതും ടോട്ടം റിസോഴ്സ് സെൻ്ററാണ്.
കണിയാമ്പറ്റ ജില്ലാ പഞ്ചായത്ത് പരിശീലന കേന്ദ്ര ഹാളിൽ
നടന്ന പരിപാടിയിൽ സാക്ഷരത മിഷൻ അസിസ്റ്റന്റ് ഡയറക്ടർ ലിജോ പി ജോർജ് അധ്യക്ഷനായി. ടോട്ടം റിസോഴ്സ് സെൻ്റർ ജനറൽ സെക്രട്ടറി ജയ് ശ്രീകുമാർ, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത്കുമാർ, കണ്ണൂർ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ ടി വി ശ്രീജൻ, ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ സ്വയ നാസർ, പി വി ജാഫർ, ടോടം റിസോഴ്സ് സെൻ്റർ റിസോഴ്സ് പേഴ്സൺമാരായ ശ്യം, അൽഫ എന്നിവർ സംസാരിച്ചു.
