മാനന്തവാടി : മാനന്തവാടി ഇന്ത്യൻ കോഫിഹൗസ്സിൽ ഗ്യാസ് ലീക്കായി തീ പടർന്നതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയും തുടർന്ന് നിലയത്തിലെ രണ്ട് യൂണിറ്റ് വാഹനം സ്റ്റേഷൻ ഓഫീസർ പി നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ തീ നിശ്ശേഷം അണക്കുകയും ചെയ്തു. മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങൾ സമയോചിതമായി തീ കെടുത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സഭവം.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷംനാദ് എ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിശാൽ അഗസ്റ്റിൻ, അനീഷ് റ്റി എസ്സ്, മനു അഗസ്റ്റിൻ, ആസിഫ് ഇ കെ, അഭിജിത് സി ബി, അമൃതേഷ് വി പി, ജോബി പി യു, ഷൈജറ്റ് മാത്യു എന്നിവർ തീ അണയ്ക്കാൻ നേതൃത്വം നൽകി.
മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപ്പിടിത്തം; പാചകവാതക സിലിണ്ടർ ചോർന്നതാണ് കാരണം
