കൽപ്പറ്റ: ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത വയനാടിൻ്റെ സമഗ്രമായ മുന്നേറ്റത്തിന് കരുത്തു പകരുന്നതാണെന്നും
പദ്ധതി തടസ്സങ്ങൾ നീക്കി എളുപ്പമാക്കിയതും നിർമ്മാണോദ്ഘാടനം നടത്താൻ സാധിച്ചതും
സംസ്ഥാന സർക്കാരിന്റെ
ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി പറഞ്ഞു.
വയനാട് അഭിമുഖീകരിക്കുന്ന യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് പ്രധാനപ്പെട്ട ആശ്വാസമായി മാറും. വ്യാപാര – വ്യാവസായിക രംഗത്തെ വളർച്ചയ്ക്ക് വഴിയൊരുക്കും. വയനാടിൻ്റെ ടൂറിസം മേഖലയ്ക്ക് കൂടുതൽ സാധ്യതകളാവും.
വയനാടിൻ്റെ ദീർഘ കാലത്തെ ആവശ്യം സാക്ഷാത്ക്കരിക്കുന്ന സർക്കാരിന് ജില്ലയുടെ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നുവെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
തുരങ്കപാത: സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകം: ജുനൈദ് കൈപ്പാണി
