മാനന്തവാടി : പഴശ്ശി ഗ്രന്ഥാലയം ഗ്രീൻലവേഴ്സും ചേർന്ന് പഴശ്ശി പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന സുധീഷ് കരിങ്ങാരിയുടെ ഓർമ്മദിനത്തിൽ സ്മൃതിപർവ്വം പരിപാടി നടത്തി. ഒപ്പം നാച്ചുറൽ ഫോട്ടോ എക്സിബിഷനും സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ടൽ സംരക്ഷണ പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ ആനന്ദൻ പൊക്കുടൻ മുഖ്യപ്രഭാഷണം നടത്തി. ലളിതകല അക്കാദമി അവാർഡ് ജേതാവ് മധു എടച്ചന ഗ്രീൻസ് നാച്ചുറൽ ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് നീതുവിൻസെൻ്റ് അധ്യക്ഷത വഹിച്ചു. ഗ്രീൻ ലവേഴ്സ് കോ – അഡ്വൈസർ ജിഷ്ണു കരുണാകരൻ, നാസർ ടി എ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ്, ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യർ, വിനോദ് കുമാർ എസ് ജെ, പ്രസാദ് വി.കെ തുടങ്ങിയവർ സംസാരിച്ചു.
സുധിയോർമ്മയിൽ സ്മൃതിപർവ്വം പരിപാടി സംഘടിപ്പിച്ചു
