കോഴിക്കോട്ട് കാറിടിച്ച് പരിക്കേറ്റ മുണ്ടേരി സ്വദേശിയായ മാധ്യമ പ്രവർത്തകൻ മരിച്ചു

കോഴിക്കോട്: കാറിടിച്ച് പരിക്കേറ്റ മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റർ കണ്ണൂർ മുണ്ടേരി ചാപ്പയിലെ അബ്ദു റഹീമിൻ്റെ മകൻ ജാഫർ അബ്ദു റഹീം ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് ഡ്യൂട്ടി കഴിഞ്ഞ് സിറാജ് ദിനപത്രത്തിൻ്റെ കോഴിക്കോട് ഓഫീസിന് മുന്നിലെ നടപ്പാതയിലൂടെ നടന്നു പോകവെ കാർ ഇടിച്ച്തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്

*കോഴിക്കോട്ട് കാറിടിച്ച് പരിക്കേറ്റ മുണ്ടേരി സ്വദേശിയായ മാധ്യമ പ്രവർത്തകൻ മരിച്ചു.*

സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദു‌ർറഹീം (33) നിര്യാതനായി. ശനിയാഴ്‌ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്.

കോഴിക്കോട് – വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50നായിരുന്നു അപകടം. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്‌പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് മെഡിക്കൽ കോളജിൽ എത്തിച്ചു. അവിടെ നിന്ന് ഞായറാഴ്ച പുലർച്ചെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിറാജ് മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി സേവനമനുഷ്ട‌ിച്ച ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ സെൻട്രൽ ഡെസ്‌കിലേക്ക് മാറിയത്. പുതിയ പുരയിൽ അബ്‌ദു റഹീം – ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.

.

Leave a Reply

Your email address will not be published. Required fields are marked *