ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള 

തരിയോട് : നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരമൊരുക്കി തരിയോട് ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ഇരുപതോളം കമ്പനികൾ, സംരംഭകർ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവ പങ്കെടുത്ത മേളയിൽ ഇരുന്നൂറോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി പ്രാദേശിക തൊഴിൽമേളകൾ, തൊഴിൽ പരിശീലന പരിപാടികൾ, തൊഴിൽ നൈപുണ്യ വികസന പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും.

 

വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷയായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്, വി ജി ഷിബു, അംഗങ്ങളായ വി ഉണ്ണികൃഷ്ണൻ, സൂനാ നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ, അസിസ്റ്റൻറ് സെക്രട്ടറി അബ്ദുൽ റസാക്ക്, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ കെ പി പ്രീത, സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ, സിഡിഎസ് വൈസ് ചെയർപേഴ്സൺ ജെസ്സി, എക്സിക്യൂട്ടീവ് അംഗങ്ങളായ വിൻസി ബിജു, ഗിരിജ സത്യൻ, ലുബിന സുലൈമാൻ, കെ ഗിരിജ, റിസോഴ്സ്പേഴ്സൺ കെ സി ഗിരിജ, വിജ്ഞാന കേരളം ബ്ലോക്ക് ഇന്റേൺമാരായ ഗ്രീഷ്മ സ്വരൂപ്, ഇ എച്ച് മുബഷിർ, ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ ഭാരവാഹികൾ, സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ, വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *