കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പുകളുടെ പ്രചാരണാര്‍ത്ഥം ഇന്നും നാളെയും വയനാട് ജില്ലയില്‍ നടക്കുന്ന വാഹന പ്രചരണ- ബോധവത്കരണ റാലി ആരംഭിച്ചു.
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക്ക് വാഹന റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.
ജില്ലാ ഉപദേശക സമിതിയംഗം കെ. സുഗതന്‍ അധ്യക്ഷനായി. . കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കലേഷ് പി.കുറുപ്പ്, വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ ടി. മണി , ഗിരീഷ് കല്‍പ്പറ്റ, ബഷീര്‍ വി. എ ,സന്തോഷ് വി.നായര്‍, സാംപി മാത്യു , സി.എം. അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തെ തുടര്‍ന്ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും കല്‍പ്പറ്റ നഗരസഭ ഓഫീസ് വരെ ഓട്ടോറിക്ഷ റാലിയും സംഘടിപ്പിച്ചു. വാഹന പ്രചാരണ റാലി രണ്ട് ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.
