മൊതക്കര കാട്ടുനായ്ക്ക ഉന്നതിയിൽ വയോജനദിനം ആചരിച്ചു 

മൊതക്കര:വെള്ളമുണ്ട മൊതക്കരയിലെ കാട്ടുനായ്ക്ക ഉന്നതിയിൽ അന്താരാഷ്ട്ര വയോജനദിനം ആചരിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കേക്ക് മുറിച്ച് മുതിർന്ന പൗര കെ. അമ്മിണിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽ കുമാർ അധ്യക്ഷത വഹിച്ചു.

അഡ്വ. കെ.എം അഹ്‌മദ്‌ രിഫായി വയോജനദിന സന്ദേശം നൽകി.

ആർ.എസ്.സി

യു.എ.ഇ നാഷണൽ ഫിനാൻസ് സെക്രട്ടറി സയ്യിദ് ഷിഹാബുദീൻ ജിഫ്രി തങ്ങൾ ഊജംപദവ്, കെ. ജാനു,മാരൻ ഇരണാക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.

 

സമൂഹത്തിന് വയോജനങ്ങള്‍ നല്‍കിയ സേവനങ്ങളെയും സംഭാവനകളെയും അംഗീകരിക്കുക, വയോജനങ്ങളുടെ പ്രശ്നങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുക, അവഹേളിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് തടയുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *