കൽപറ്റ:ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം സമയ ബന്ധിതമായി നടപ്പിലാക്കണമെന്നും, ശമ്പള പരിഷ്കരണം, കുടിശിക ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കണമെന്നും കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ബത്തേരി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ബത്തേരി ചെട്ടി സർവീസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കേരള റവന്യു ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് പി സുമോദ് ഉദ്ഘാടനം ചെയ്തു. കെ.ആർ.ഡി എസ്.എ താലൂക്ക് പ്രസിഡൻ്റ് കെ.വാസു പതാക ഉയർത്തി. താലൂക്ക് വൈസ് പ്രസിഡൻ്റ് ടി.കെ.ഷിജു അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പ്രതീഷ് പി ആർ പ്രവർത്തന റിപ്പോർട്ടും താലുക്ക് ട്രഷറർ ദൃശ്യ വി എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡൻ്റ് റഷീദ പി പി, ജില്ലാ സെക്രട്ടറി ലിതിൻ ജോസഫ്, ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എം പി ജയപ്രകാശ്, ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് പ്രിൻസ് തോമസ്, ജില്ലാ സെക്രട്ടറി സുനിൽമോൻ ടി ഡി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ ശ്രീനു, പ്രതീഷ് ബാബു എ, ജോയിൻ്റ് കൗൺസിൽ മേഖലാ സെക്രട്ടറി സുജ മാധവൻ എന്നിവർ സംസാരിച്ചു. താലൂക്ക് പ്രസിഡൻ്റ് ആയി മിനി കെ ജോസഫ്, സെക്രട്ടറിയായി പ്രതീഷ് പി ആർ, ട്രഷറായി വിശ്വനാഥൻ സി എം എന്നിവരെ തിരഞ്ഞെടുത്തു.
