മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം 2025 മത്സരങ്ങൾ സമാപിച്ചു.
202 പോയിന്റോടുകൂടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബിയിൽ നിന്നും ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിവി ബാലകൃഷ്ണനും ടീമും ഏറ്റുവാങ്ങി.
137 പോയിന്റ് കരസ്ഥമാക്കി തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് റണ്ണറപ്പായി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് 127 പോയിന്റും,
എടവക ഗ്രാമപഞ്ചായത്തിന് 119 പോയിന്റും,
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് 68 പോയിന്റും കരസ്ഥമാക്കി.
ബ്ലോക്ക് പഞ്ചായത്ത് കരുണാകരൻ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന കലാമത്സരങ്ങളോടുകൂടിയാണ് സമാപനം കുറിച്ചത്.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺപി കല്യാണി,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമാ മോയിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇന്ദിര പ്രേമചന്ദ്രൻ,ബി എം വിമല,അസീസ് വാളാട്,ജോയ്സി ഷാജു,വി ബാലൻ,
ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരായ പ്രസൂൺ സിമാത്യു, റോഷ്‌നി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
