കരിയർ കോമ്പസ് പ്രവർത്തനോത്ഥ്ഘാടനം മികവുറ്റതായി.

മാനന്തവാടി: 2025-26 അധ്യായന വർഷത്തെ പത്താംതരം വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം പരമ്പരാഗത രീതിയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിൽ സംഘടിപ്പിച്ചത് മാത്യകാ പരമായി… വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ..മൻമോഹൻ സി.വി K A S ഉത്ഘാടന കർമം നിർവഹിച്ചു. .വിദ്യർത്ഥികളിൽ നിന്നുള്ള വിവരശേഖരണത്തിന്റെയടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട പഠനശാഖകളെയും സ്ഥാപനങ്ങളേയും കുട്ടികൾക്ക് പരിചയപ്പെടുത്തിയതും പ്രസ്തുത ഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണമുൾപ്പെടുന്ന ഇന്ററാക്ഷൻ സെഷനും അവയിലേക്ക് വേണ്ടുന്ന അഭിരുചി വളർത്തുന്നതിന് പര്യാപ്തമായ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തപ്പെട്ട ക്വിസ്സ് പ്രോഗ്രാമും കുട്ടികളിൽ പുതു ആവേശം നിറച്ചു.രണ്ട് മണിക്കൂർ നീണ്ട മുഴുവൻ സെഷനുകളും ബഹു.ജില്ലാ വിദ്യാ ഭ്യാസ ഓഫീസർ അതിവിദഗ്ദമായി കൈകാര്യം ചെയ്തത് വിദ്യാർത്ഥികളിൽ പുതുതാത്പര്യം നിറച്ചു.ലളിതവും ഹൃദ്യവുമായ അവതരണ രീതി ഏറെ ശ്രദ്ധേയമായിരുന്നു.യോഗത്തിൽ.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജാക്വിലിൻ ടീച്ചർ സ്വാഗതമാശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശശി സാർ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *