റഹീമ വാളാടിന് വീണ്ടും കവിതാ പുരസ്കാരം. 

മലയാളത്തിലെ ഏറ്റവും വലിയ ക്യാമ്പസ് സാഹിത്യ പുരസ്കാരമായ മനോരമ-ഹോർത്തൂസ് പുരസ്കാരം റഹീമ വാളാടിന്. 30000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. നവംബർ 27 മുതൽ കൊച്ചിയിൽ നടക്കുന്ന ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പുരസ്കാര സമർപ്പണം നടക്കും. യുവ എഴുത്തുകാർക്കുള്ള മറ്റൊരു പ്രധാന പുരസ്കാരമായ മാതൃഭൂമി വിഷുപ്പതിപ്പ് പുരസ്‌കാരം, യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ മത്സരങ്ങളിലെ മികച്ച പ്രബന്ധം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലും എഴുതി വരുന്ന റഹീമ കാലടി സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗം ഗവേഷകയാണ്. വാളാട് കോമ്പി വീട്ടിൽ ഗഫൂറിന്റെയും റഹ്മത്തിന്റെയും മകളാണ്

Leave a Reply

Your email address will not be published. Required fields are marked *