കമ്പളക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പ് (വി.എച്ച്.എസ്.ഇ വിഭാഗം) എൻ.എസ്.എസ് യൂണിറ്റുകളുടെ കീഴിൽ നടത്തിവരുന്ന ‘ഊർജ സംരക്ഷണ സാക്ഷരത യജ്ഞം ‘ പരിപാടിയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കമ്പളക്കാട് ബസ് സ്റ്റാൻഡിൽ ഊർജ സംരക്ഷണ വലയവും റാലിയും സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ കെ.വി സജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.എം ലിജി സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.എസ്.ഇ.ബി സബ് എൻജിനീയർ പി.ആർ ധനേഷ്കുമാർ, എൻ.എസ്.എസ് ക്ലസ്റ്റർ കോർഡിനേറ്റർ ഹഫ്‌സത് ടി.എസ്, പ്രോഗ്രാം ഓഫിസർ ജിനു ജോർജ്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് നിവാസ്, ശിൽപ, വിഷ്ണു എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ് വൊളന്റിയർ ലീഡർ ആദിത്യ ഷാജി ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മിതം’ ഊർജ സംരക്ഷണ വലയവുമായി കരിങ്കുറ്റി എൻ.എസ്.എസ്
