കൽപ്പറ്റ: ചിത്ര- ശിൽപ്പ പ്രദർനത്തിൻ്റെ രണ്ടാം ഘട്ടം തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ തുടങ്ങി. ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് എന്ന പേരിലാണ് പ്രദർശനം നടക്കുന്നത്.മാനന്തവാടിയിൽ നടന്ന പ്രദർശനത്തിന് ശേഷം “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടമാണ് ഡിസംബർ 8 മുതൽ തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവിൽ നടക്കുന്നത്. സ്പ്രിങ്ങ് ബോക്സ് ഫിലിംസ് സംവിധായികയും നിർമ്മാതാവുമായ യാസ്മിൻ കിദ്വായി പ്രദർശനം ഉദ്ഘാടനം ചെയ്തു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമായി വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം നടത്തുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വയനാട് നാട്ടുകൂട്ടം ബാൻഡിൻ്റെ നാടൻ കലാസന്ധ്യ അരങ്ങേറി. ഡിസംബർ 10 ന് കമ്പളം ബാൻഡിൻ്റെ പരിപാടിയും 17 ന് ബിന്ദു ഇരുളം അവതരിപ്പിക്കുന്ന ഗോത്ര ഗാനങ്ങളും ഉണ്ടായിരിക്കും.
അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, വിനോദ് കുമാർ എന്നിവരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമാണ് പ്രദർശനത്തിനുള്ളത്.
