പുൽപ്പള്ളി : പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഗായത്രി ഗിരീഷിന് പാലക്കാട് വച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് പ്രാദേശിക ചരിത്രരചനയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് ഗായത്രി ചരിത്ര രചനയിൽഎ ഗ്രേഡ് നേടുന്നത്. കുടിയേറ്റ ഗ്രാമമായ പെരിക്കല്ലൂരിന്റെ സാമൂഹിക,സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ പരമായ കാര്യങ്ങൾ വിശദമായ പ്രബന്ധങ്ങൾ തയ്യാറാക്കുകയും, ശേഷമുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ വിജയം കൈവരിച്ചത്. രണ്ടാംവർഷ സയൻസ് വിദ്യാർത്ഥിയാണ് ഗായത്രി
പ്രാദേശിക ചരിത്രരചനയിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഗായത്രി ഗിരീഷിന് മികച്ച വിജയം
