കണിയാമ്പറ്റ. പാലക്കാട് വച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ A ഗ്രേഡ് നേടി കണിയാമ്പറ്റ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ മുഹമ്മദ് അൻസിഫ് ഉസ്മാനും മുഹമ്മദ് സാബിത്തും. വനത്തി നുള്ളിൽ കഴിയുന്നവർക്ക് വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ഉരുൾ പൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നും സെൻസർ സഹായത്തോടെ സുരക്ഷാ കവചം ഒരുക്കിയാണ് ഇരുവരും A ഗ്രേഡ് നേടിയത്.
സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടി മുഹമ്മദ് അൻസിഫ് ഉസ്മാനും മുഹമ്മദ് സാബിത്തും
