ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്-2025; മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

മാനന്തവാടി:

വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

 

സഹദിയ ജലീൽ (തലപ്പുഴ ),ഷമീന മുസ്തഫ (തരുവണ ), അലി എ. കെ (കട്ടയാട് ), നൗഫൽ കെ (വെള്ളമുണ്ട) തുടങ്ങിയവരാണ് ഇന്ന് നോമിനേഷൻ സമർപ്പിച്ചത്.

 

പാർട്ടിയുടെ ജില്ലാ, മണ്ഡലം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് സ്ഥാനാർത്ഥികൾ വരണാധികാരി മുമ്പാകെ പത്രികകൾ സമർപ്പിച്ചത്.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ നിർണ്ണായകമായ പല വാർഡുകളിലും ശക്തമായ മത്സരം കാഴ്ചവെക്കാൻ ലക്ഷ്യമിട്ടാണ് എസ്.ഡി.പി.ഐ ഇത്തവണ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരിക്കുന്നത്.

ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയുള്ള യുവ നേതാക്കളെയും മുതിർന്ന സാമൂഹിക പ്രവർത്തകരെയും സ്ഥാനാർത്ഥികളാക്കിയാണ് പാർട്ടി തിഞ്ഞെടുപ്പിനെ നേരിടുന്നത്. ക്ഷേമം, വികസനം, അഴിമതിരഹിത ഭരണം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരിക്കും പ്രചാരണം മുന്നോട്ട് കൊണ്ടുപോവുകയെന്ന് സ്ഥാനാർത്ഥികൾ പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *