തമിഴ്നാട്ടിൽ മഴക്കെടുതി; കേരളത്തിലും മഴയ്ക്കു സാധ്യത

തിരുവനന്തപുരം: തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ 4 മരണം. ഡെല്‍റ്റ ജില്ലകളിലും തെക്കന്‍ തമിഴ്നാട്ടിലും വ്യാപകമായി കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ആളുകള്‍ ദുരിതത്തിലായി. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ തോതിലോ ഇടത്തരത്തിലോ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലനില്‍ക്കുന്ന അന്തരീക്ഷ സ്ഥിതി കാരണം നവംബര്‍ 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *