മലങ്കര ശ്രേയസ് മലങ്കര യൂണിറ്റിൽ കേക്ക് ചലഞ്ചിന് തുടക്കമായി.

മലങ്കര ശ്രേയസ് മലങ്കര യൂണിറ്റിൽ കേക്ക് ചലഞ്ചിന് തുടക്കമായി.

മലങ്കര യൂണിറ്റിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള കേക്ക് ചലഞ്ചിന് തുടക്കം കുറിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ് ഉദ് ഘാടനം ചെയ്തു.യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പിന് ഡോക്ടർമാരായ അഖിത,ആശാറാണി എന്നിവർ നേതൃത്വം നൽകി.വിവിധ ഇൻഷുറൻസ് സ്കീമിനെക്കുറിച്ച്‌ ബോവാസ്,ബാങ്കിംഗ് സാമ്പത്തിക സാക്ഷരതയെക്കുറിച്ച് ജിലി ജോർജ് എന്നിവർ ക്ലാസെടുത്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്,സാബു പി.വി, ഷീജ മനു,സുപ്രഭ വിജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *