എടവക പഞ്ചായത്ത് 2025- 2030,വർഷത്തേക്കു നടപ്പിൽ വരുത്തുന്നതിനുള്ള പ്രകടനപത്രിക തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ മുൻ കെപിസിസി പ്രസിഡന്റ് ശ്രീ എം എം ഹസ്സൻ പ്രകാശനം ചെയ്തു. ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വെട്ടന്‍ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടിജെ ഐസക്ക്,അഡ്വക്കേറ്റ് എൻ. കെ വർഗീസ് അഡ്വക്കേറ്റ് എം വേണുഗോപാൽ, പി പി ആലി, എച്ച് ബി പ്രദീപൻ മാസ്റ്റർ, ബ്രാൻഅഹമ്മദ് കുട്ടി, കമ്മനമോഹനൻ വെട്ടന്‍ അബ്ദുള്ള ഹാജി, അന്ത്രു കല്ലായി, മൊയ്തു മുതുവാടൻ സി എച്ച് ജമാൽ എന്നിവർ സംസാരിച്ചു
