തരിയോട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്പെഷൽ അസംബ്ലി ചേർന്നു. വിദ്യാലയത്തിൽ പഠിക്കുന്ന 11 ഭിന്നശേഷി വിദ്യാർഥികളെ പ്രത്യേക അസംബ്ലിയിൽ ആദരിച്ചു. സ്പെഷൽ എജ്യുക്കേറ്റർ സ്റ്റെബിൻ സെബാസ്റ്റ്യൻ ഭിന്നശേഷി ദിന സന്ദേശം നൽകി. പ്രധാന അധ്യാപിക ഉഷ കുനിയിൽ, സീനിയർ അസിസ്റ്റൻ്റ് മറിയം മഹമൂദ്, സി പി ഒ. കെ. വി രാജേന്ദ്രൻ, എസിപി ഒ ബിന്ദു വർഗീസ് എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. എസ്പിസി കമ്മ്യുണിറ്റി പ്രോജക്ട് ആയ ഫ്രണ്ട്സ് അറ്റ് ഹോം എന്ന പദ്ധതിയുടെ ഭാഗമായി 6 ഭിന്നശേഷി വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് അവരെ ആദരിച്ചു.
വിദ്യാലയത്തിലെ സീനിയർ എസ് പി സി കേഡറ്റ്സുകൾ പിണങ്ങോടെ ഭിന്നശേഷി സ്ഥാപനമായ സഹാറ ഭാരത് ഫൗണ്ടേഷൻ സന്ദർശിച്ചു. 150 ഓളം ഭിന്നശേഷി ആളുകൾ താമസിക്കുന്ന സ്ഥാപനത്തിൽ അവരോടൊപ്പം നമ്മുടെ കേഡറ്റുകൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും അവിടെ നടന്ന പ്രത്യേക ചടങ്ങിൽ പങ്കുകൊള്ളുകയും ചെയ്തു. പിണങ്ങോട് സഹാറാ ഭാരത് ഫൗണ്ടേഷനിൽ ഭിന്നശേഷി ആളുകളെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യ അതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്തത് ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയും ഇൻ്റർനാഷണൽ പാര ഒളിമ്പിക്സ് നീന്തൽക്കാരനുമായ മുഹമ്മദ് ആസിം വെള്ളിമന ആയിരുന്നു. എസ്പിസി കേഡറ്റ്സുകൾ കലാപരിപാടികൾ അവതരിപ്പിക്കുകയും മുഹമ്മദ് അസിനോടൊപ്പം അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. എസ്എംസി ചെയർമാൻ വി .മുസ്തഫ, പ്രധാന അധ്യാപിക ഉഷ കുനിയിൽ, സിപിഒ. കെ .വി രാജേന്ദ്രൻ, എസിപി ഒ. ബിന്ദു വർഗീസ്, സ്കൂൾ കൗൺസിലർ സീന സെബാസ്റ്റ്യൻ, ഡെൽസി, ചാക്കോ .കെ .ഡി സ്പെഷ്യൽ എജ്യുക്കേറ്റർ സ്റ്റെബിൻ സെബാസ്റ്റ്യൻ എന്നിവർ കേഡറ്റ്സുകളെ അനുഗമിച്ചു .
