നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ജില്ലാതല പരിപാടി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ മാത്രമേ യഥാർത്ഥ സാമൂഹ്യ വികസനം സാധ്യമാവുകയുള്ളുവെന്ന് കളക്ടർ അഭിപ്രായപ്പെട്ടു. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം നടപ്പാക്കുന്ന ഭിന്നശേഷി സൗഹൃദ ആരോഗ്യ പദ്ധതികളെ കളക്ടർ അഭിനന്ദിച്ചു. പരിപാടിയിൽ ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ആൻസി മേരി ജേക്കബ്, ജില്ലാ എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. കെ. ആർ ദീപ, ജില്ലാ എജ്യുക്കേഷൻ മാസ് മീഡിയ ഓഫീസർ മുസ്തഫ എന്നിവർ സംസാരിച്ചു. നൂൽപുഴ കുടുംബരോഗ്യ കേന്ദ്രം ജനറൽ സർജൻ ഡോ. ദാഹർ മുഹമ്മദ്‌, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *